ബൈക്കിലെത്തി സ്ത്രീയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച യുവാവ് തൃശ്ശൂരില്‍ പിടിയിൽ
തൃശ്ശൂരില്‍ ബൈക്കിലെത്തി സ്ത്രീയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച യുവാവ് പിടിയിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
. നടത്തറ അയ്യൻകുന്ന് പുളിങ്കുഴി വീട്ടിൽ വിഷ്ണു (27). ആണ് പിടിയിലായത്. വിയ്യൂർ പൊലീസും സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ 15ന് ഉച്ചകഴിഞ്ഞ് മൂന്നോടെ തൃശ്ശൂര്‍ ചേറൂർ കിണർ സ്റ്റോപ്പിന് സമീപത്തെ പോക്കറ്റ് റോഡിൽ വെച്ചാണ് സംഭവം. കുട്ടിയുമായി വന്നിരുന്ന യുവതിയുടെ 4 പവന്‍ തൂക്കമുള്ള മാലയാണ് ഇയാള്‍ പൊട്ടിച്ചത്. ബൈക്കിലെത്തി മാല പൊട്ടിച്ചശേഷം യുവതിയെ തള്ളിയിട്ടു പ്രതി മുങ്ങുകയായിരുന്നു. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സി.സി.ടി.വി. . ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണ സംഘം ഇയാളിലേക്കെത്തിയത്.
സി.സി.ടി.വിയിൽ തെളിഞ്ഞ ബൈക്കും നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാള്‍ ഹോള്‍സെയില്‍ മരുന്ന് കടയിലെ ജീവനക്കാരനാണെന്ന് കണ്ടെത്തി. നടത്തറയിലെ വീട്ടിൽ നിന്നുമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ സ്വർണം പ്രതി വിൽപ്പന നടത്തി ഒന്നേമുക്കാൽ ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ നടത്തിയ പരിശോധനയിൽ ആഭരണം വിറ്റുകിട്ടിയ ഒന്നേമുക്കാല്‍ ലക്ഷത്തിൽ ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപയും കണ്ടെടുത്തു. പ്രതി ഉപയോഗിച്ച ബൈക്കും വസ്ത്രങ്ങളും ഹെൽമെറ്റും അടക്കമുള്ളവ പൊലീസ് കണ്ടെത്തി. ആഭരണം ഉരുക്കിയ സ്വര്‍ണ്ണക്കട്ടിയും പോലീസ് കസ്റ്റഡിയിലടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് മാലപൊട്ടിക്കാൻ പ്രേരിപ്പിച്ചതെന്ന് വിഷ്ണു പോലീസിനോട് വ്യക്തമാക്കി. വിയ്യൂർ എസ്.ഐ കെ.സി.ബൈജു, ജൂനിയർ എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, സുനീബ്, സജി,സിപിഒ അനിൽകുമാർ, വിലാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.