മൂന്നാറിൽ കുട്ടിയാനകൾക്ക് രോ​ഗ ബാധ; മൂന്ന് കുട്ടിയാനകൾ ചരിഞ്ഞു

ദേവികുളം; മൂന്നാറിൽ കുട്ടിയാനകൾക്ക് രോ​ഗ ബാധ. 10 ദിവസത്തിനിടെ മൂന്ന് കുട്ടിയാനകൾ ചരിഞ്ഞു. കുണ്ടള ഈസ്റ്റ്‌ ഡിവിഷനിലെ ആനകൾക്ക് ആണ് രോഗം ബാധിച്ചത്. ഒരു കുട്ടിയാനയുടെ മരണ കാരണം ഹെർപീസ് രോ​ഗ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയാനകളില്‍ കാണപ്പെടുന്ന വൈറസ് രോ​ഗമാണ് ഹെർപീസ്. കൂടുതൽ കുട്ടിയാനകൾക്ക് രോഗം പകരാൻ സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്. തൊലിയിലും ശ്വസന വ്യവസ്ഥയേയുമാണ് ഈ വൈറസ് ബാധിക്കുക. തലയിലും തുമ്പിക്കൈയിലും പിങ്ക് നിറത്തിലുള്ള ചെറുമുഴകള്‍ വരുന്നതാണ് രോഗലക്ഷണം.

Advertisements

ആനകൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന മൂന്ന് കുട്ടിയാനകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ചത്തതോടെയാണ് ഒരു കുട്ടിയാനയുടെ സാമ്പിൾ ശേഖരിക്കുകയും പരിശോധനയ്ക്ക് അയക്കുകയും ചെയ്തത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് രണ്ടെണ്ണത്തിന്റയും സാബിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി റേഞ്ച് ഓഫീസർ വെജി പിവി അറിയിച്ചു.

Hot Topics

Related Articles