ഹജ് തീർഥാടനത്തിനു പോകാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി 1 മുതൽ അപേക്ഷ നൽകാമെന്നു ദേശീയ ഹജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടി അറിയിച്ചു.
Advertisements
ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് (www.hajcommittee.gov.in) വഴിയാണ് റജിസ്ട്രേഷൻ. ഇത്തവണ രാജ്യത്തിന്റെ ഹജ് ക്വോട്ട 2 ലക്ഷത്തോളമായി വർധിക്കുമെന്നാണു പ്രതീക്ഷ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ് മൂലം കഴിഞ്ഞ തവണ ഒരു ലക്ഷം പേർ മാത്രമേ അപേക്ഷിച്ചിരുന്നുള്ളൂ. 57,635 പേരാണു കഴിഞ്ഞ വർഷം സർക്കാർ കോട്ടയിൽ പോയത്.