മാവേലിക്കര ജില്ലാആശുപത്രിക്ക് ദേശീയ അംഗീകാരം

ആലപ്പുഴ: നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സിന്റെ അധീനതയിലുള്ള ലക്ഷ്യയുടെ അംഗീകാരം ലഭിച്ച ജില്ലയിലെ ആദ്യത്തെ ആശുപത്രിയായി മാവേലിക്കര ജില്ലാ ആശുപത്രി. ലേബർറൂം, മെറ്റേണിറ്റി ഓപ്പറേഷൻ തിയറ്റർ എന്നിവിടങ്ങളിലെ പരിചരണത്തിന്റെ ഗുണനിലവാരം ലക്ഷ്യമിട്ടുള്ള പദ്ധതിയാണു ‘ലക്ഷ്യ’.

Advertisements

സേവന വ്യവസ്ഥ, രോഗികളുടെ അവകാശങ്ങൾ, ഉപകരണങ്ങൾ, ക്ലിനിക്കൽ സേവനങ്ങൾ, അണുബാധ നിയന്ത്രണം, ഗുണനിലവാരം, ഫലസൂചകങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണു സർട്ടിഫിക്കേഷൻ ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ തലത്തിൽ ആശുപത്രികളുടെ പ്രവർത്തനക്ഷമതയും ഗുണനിലവാരവും വിലയിരുത്തുന്ന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ ഒക്ടോബറിൽ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പ്രസവമുറിക്ക് 91%, ശസ്ത്രക്രിയാമുറിക്ക് 86% മാർക്ക് ലഭിച്ചു. ഈ നേട്ടം കരസ്ഥമാക്കുന്ന സംസ്ഥാനത്തെ ഒൻപതാമത്തെയും ജില്ലയിൽ ആദ്യത്തേതുമാണു മാവേലിക്കര ജില്ലാ ആശുപത്രി.

അംഗീകാരത്തിന്റെ ഭാഗമായി എല്ലാ പ്രസവമുറിക്കും ശസ്ത്രക്രിയാ മുറിക്കുമായി രണ്ടു ലക്ഷം രൂപ വീതം എല്ലാ വർഷവും ലഭിക്കും. മൂന്നു വർഷത്തിലൊരിക്കൽ തുടർപരിശോധന നടക്കും. ജില്ലാ പഞ്ചായത്ത്, മാവേലിക്കര നഗരസഭ എന്നിവയുടെ വിവിധ വർഷങ്ങളിലെ വാർഷിക വികസന പദ്ധതികൾ, ദേശീയ ആരോഗ്യ മിഷൻ എന്നിവയിലായി ഏകദേശം 84 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രസവമുറി അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്.

പൂർണമായും ശീതീകരിച്ച മുറികളിൽ 10 ലേബർ സ്യൂട്ട് ആണുള്ളത്.

Hot Topics

Related Articles