വെളളമുണ്ട പുളിഞ്ഞാലില്‍ പണം വച്ച് ചീട്ട് കളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. എസ്.ഐയെ ആക്രമിച്ചെന്ന കേസില്‍ സംഘത്തിലെ 2 പേര്‍ റിമാന്‍ഡില്‍.
Advertisements
അന്‍സാര്‍ മുറിച്ചാണ്ടി, അബ്ദുറഹ്മാന്‍ നമ്പന്‍ എന്നീ പ്രതികളെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചീട്ടുകളിസംഘത്തെ വെള്ളമുണ്ട പോലീസ് പിടികൂടിയത്. പുളിഞ്ഞാല്‍ സ്വദേശികളായ സിനുമോന്‍, വിജേഷ്, സ്റ്റീഫന്‍, ആലി, ഹക്കീം, ഷിഹാബ്, അജീഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. എസ്.ഐ അടക്കമുള്ളവര്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.