തേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു

തൃശ്ശൂര്‍ വെട്ടുകാട് ചെമ്പംകണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ആവണൂര്‍ സ്വദേശി 76 വയസ്സുള്ള  വിജയന്‍ നായര്‍  ആണ് മരിച്ചത്. വിജയന്‍ നായരുടെ ഭാര്യ ശാരദ ഉള്‍പ്പടെ 7 പേര്‍ക്ക്  കുത്തേറ്റു. അവശനിലയിലായ വിജയന്‍ നായരെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരുന്തിന്‍റെ ആക്രമണത്തിലാണ് തേനീച്ചകള്‍ ഇളകിയതെന്ന് പറയപ്പെടുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മണിയന്‍ നായരും ഭാര്യയും.പരിക്ക് പറ്റിയ മറ്റു അഞ്ച് പേര്‍ പ്രദേശവാസികളാണ്.പരുന്തിന്‍റെ ആക്രമണത്തിലാണ് തേനീച്ചകള്‍ ഇളകിയതെന്ന് പറയപ്പെടുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മണിയന്‍ നായരും ഭാര്യയും.പരിക്ക് പറ്റിയ മറ്റു അഞ്ച് പേര്‍ പ്രദേശവാസികളാണ്.

Advertisements

Hot Topics

Related Articles