വഴിയുമില്ല വെളിച്ചവുമില്ല :മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തില്‍

ആലപ്പുഴ : സഞ്ചരിക്കാൻ വെളിച്ചവും ,വഴിയുമില്ല,തോട്ടപ്പള്ളി മണ്ണും പുറത്ത് നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ നരകയാതനയിൽ .കടൽക്ഷോഭം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളാണ് പുനർഗേഹം പദ്ധതി പ്രകാരം സ്ഥലം വാങ്ങി വീട് വെച്ച് ഇവിടെ താമസിക്കുന്നത് .സ്ഥലം നൽകിയ ഉടമ ഇവർക്ക് സഞ്ചരിക്കാൻ പൊതുവഴിയും നൽകിയിരുന്നു .എന്നാൽ ഈ വഴിയിൽ റോഡ് നിർമ്മിച്ചു നൽകാൻ പഞ്ചായത്ത് ഭരണസമിതി ഇത്ര കാലമായിട്ടും തയാറായിട്ടില്ല .

Advertisements

ഇക്കാരണത്താൽ പുല്ല് വളർന്ന് വെള്ളക്കെട്ട് നിറഞ്ഞ വഴിയിലൂടെയാണ് ഇവർക്ക് സഞ്ചരിക്കേണ്ടി വരുന്നത് .തോട്ടപ്പള്ളി ദേശീയപാതയിൽ നിന്ന് ടി .എസ് കനാൽ വരെയുള്ള പ്രധാന റോഡിൽ ഇവർക്ക് എത്തിച്ചേരണമെങ്കിൽ കാടു നിറഞ്ഞ വഴിയിലൂടെ നടന്നു വരേണ്ട അവസ്ഥയിലാണന്ന് നാട്ടുകാർ പറയുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടൊപ്പം പ്രദേശത്തുള്ള തെരുവുവിളക്കുകകളും പ്രവർത്തനരഹിതമായതോടെ സന്ധ്യ കഴിഞ്ഞാൽ ഇവിടം കൂരിരുട്ടിലാകുകയും ചെയ്യും .പുറക്കാട് ,കരൂർ ,പായൽ കുളങ്ങര ഭാഗത്തുള്ള നിർദ്ധന കുടുമ്പങ്ങളാണ് ഇവിടെ സ്ഥലം വാങ്ങി താമസം തുടങ്ങിയത് .ഇതിന് സമീപത്തു തന്നെയാണ് 200 ഓളം മത്സ്യതൊഴിലാളികളെ താമസിപ്പിക്കുവാനുള്ള ഫ്ലാറ്റ് നിർമ്മാണവും നടക്കുന്നത് .അടിയന്തിരമായി പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ഇവർക്ക് വഴി ഒരുക്കി നൽകണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു .

Hot Topics

Related Articles