റോക്കറ്റു പോലെ വാഴക്കുല മേപ്പോട്ട്

സാധാരണ വാഴ കുലച്ചാല്‍ കുല താഴോട്ടാണ് വരുക. എന്നാല്‍ റോക്കറ്റ് പോലെ വാഴക്കുല മുകളിലോട്ടു പോയാലോ? അത്തരമൊരു കൗതുകക്കാഴ്ചയാണ് ഊളമ്പാറയിലെ അന്തേവാസിനി നയന്‍താരയുടെ വീട്ടുവളപ്പിലുള്ളത്. നയന്‍താരയുടെ പറമ്പില്‍ ഒട്ടേറെ വാഴകളുണ്ട്. ഇതിനുമുമ്പും ഒട്ടേറെ വാഴകള്‍ കുലച്ചിട്ടുമുണ്ട്. പക്ഷെ ഇതാദ്യമായാണ് വാഴക്കുലയുടെ തലതിരിഞ്ഞത്.

Advertisements

കുറച്ചുകൂടി കഴിയുമ്പോള്‍ വാഴക്കുല കീഴോട്ടു വരുമോയെന്ന് കണ്ടറിയണം. നയന്‍താരയുടെ തോട്ടത്തിലെ നേന്ത്രന്‍ ഇനത്തില്‍പെട്ട വാഴയാണ് കുലച്ചത്. തലതിരിഞ്ഞ വാഴ നാട്ടുകാരില്‍ അതിശയമായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലും വാഴക്കുല താരമായിരിക്കുകയാണ്.

Hot Topics

Related Articles