മഞ്ജുവാര്യരും പേളിമാണിയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യവുമാണ്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് ഏറെ ആരാധകരുമുണ്ട്. പേളി മാണി ശ്രീനിഷ് ദമ്പതികളുടെ മകള്‍ നിലു ബേബിയേയും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. നിലുവിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍ മഞ്ജുവാര്യര്‍ പേളി മാണിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയും ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ് തമിഴില്‍ തുനിവും മലയാളത്തില്‍ ആയിഷയുമാണ്. ആയിഷ റിലീസ് ചെയ്തിട്ടില്ല. ഈ വരുന്ന 20ന് ആണ് റിലീസ്. ഇപ്പോഴിത മഞ്ജു വാര്യര്‍ ആദ്യമായി തന്റെ വീട്ടിലേക്ക് അതിഥിയായി വന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേര്‍ളി മാണി. പേര്‍ളിയുടെ ലക്കി ചാം നില ബേബിയാണ് മഞ്ജുവിനെ വീട്ടിലേക്ക് വരവേറ്റത്. ആയിഷയിലെ കണ്ണില് കണ്ണില് പാട്ട് ഹിറ്റായപ്പോള്‍ മറ്റുള്ളവരെപ്പോലെ തന്നെ തന്നെകൊണ്ടാകും പോലെ പാട്ടിന് നിലയും ഡാന്‍സ് കളിച്ചിരുന്നു. ആ വീഡിയോ മഞ്ജുവും തന്റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴി പങ്കുവെച്ചിരുന്നു. ആ വീഡിയോ കണ്ടപ്പോള്‍ മുതല്‍ നിലയെ കാണാനുള്ള ത്രില്ലിലായിരുന്നു മഞ്ജു വാര്യര്‍. കണ്ണില് കണ്ണില് പാട്ട് എവിടെ കേട്ടാലും അറിയാതെ തോള്‍ അനക്കി ചെറിയ സ്റ്റെപ്പൊക്കെ വെക്കും ഇപ്പോഴും നില ബേബി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ ഒരു നല്ല സുഹൃത്ത് വരുന്നുണ്ടെന്നാണ് ശ്രീനിഷിനോട് പേര്‍ളി മഞ്ജു വാര്യര്‍ വരും മുമ്പ് പറഞ്ഞത്. പിന്നീട് മഞ്ജു വാര്യരാണെന്ന് പറഞ്ഞപ്പോള്‍ തനിക്കും മേക്കപ്പ് ഇട്ട് തരൂ എന്നാണ് ശ്രീനിഷ് പറഞ്ഞത്. ഞങ്ങളുടെ വീട്ടിലേക്ക് മഞ്ജു ചേച്ചി എത്തിയപ്പോള്‍ എന്ന ക്യാപ്ഷനോടെയായി പേര്‍ളി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ കൊണ്ടുവന്ന ഒരു കുഞ്ഞ് സമ്മാനവും മഞ്ജു നിലുവിന് നല്‍കിയിരുന്നു. തനിക്ക് വളരെ പ്രിയപ്പെട്ട കളറിലുള്ള വസ്തുവാണ് അതെന്നും അതിനാലാണ് അത് വാങ്ങിയതെന്നുമാണ് മഞ്ജു വാര്യര്‍ പേര്‍ളി സമ്മാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. ‘ആയിഷയിലെ പാട്ടിന് ഡാന്‍സ് ചെയ്യുന്ന നിലുവിന്റെ വീഡിയോ ഞാന്‍ ചേച്ചിക്ക് അയച്ച് കൊടുത്തിരുന്നു.’ ‘അതുവഴി വരുമ്പോള്‍ കാണാമെന്നായിരുന്നു ചേച്ചി പറഞ്ഞത്. നിലുവിനെ കാണാനായാണ് ചേച്ചി വരുന്നതെന്നായിരുന്നു പേളി പറഞ്ഞത്. നിലുവിനെ കണ്ടയുടന്‍ കെട്ടിപ്പിടിക്കുകയായിരുന്നു മഞ്ജു.’
പൊതുവെ അത്ര പെട്ടെന്ന് ആര്‍ക്കും ഹഗ് കൊടുക്കാറില്ല നില…. ഇതെന്ത് പറ്റിയെന്നറിയില്ലെന്നായിരുന്നു’ പേളി ആ രം?ഗം കണ്ട് പറഞ്ഞത്. നിലയോടൊപ്പം കളിച്ചും പേളിക്കൊപ്പം വിശേഷങ്ങള്‍ പങ്കിട്ടുമാണ് മഞ്ജു മടങ്ങിയത്. നാല്‍പ്പത്തിയാറ് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഏറെയും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത് നിലയെ മഞ്ജു ഹഗ് ചെയ്യുന്ന രംഗമാണ്. വീഡിയോയില്‍ പലയിടത്തായി നിലയുടെ നെറുകയില്‍ ഇടയ്ക്കിടെ ചുംബിക്കുന്ന മഞ്ജുവിനേയും കാണാം. ‘മീനാക്ഷി ഇത്രയ്ക്കും സ്നേഹനിധിയായ ഒരമ്മയുടെ സ്നേഹം ഒരിക്കലും നഷ്ടപ്പെടുത്തിക്കളയരുത്. ചേച്ചി നിലുവിനെ ഹഗ് ചെയ്തപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. അന്നേരം ഓര്‍മ്മ വന്നത് മീനാക്ഷിയെയാണ്.’
‘അമ്മക്ക് പകരം വെക്കാന്‍ ഒരാളെക്കൊണ്ടും പറ്റില്ലെന്നായിരുന്നു വീഡിയോയുടെ താഴെ വന്ന ഒരു കമന്റ്. നിലുവിനെ ഹഗ് ചെയ്യുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ശരിക്കും സര്‍പ്രൈസിങ് ആയിരുന്നു.’
‘നിങ്ങളെ രണ്ടാളേയും ഒന്നിച്ച് കണ്ടപ്പോള്‍ ഒത്തിരി സന്തോഷം. സിനിമയില്‍ തുടക്കം കുറിച്ചപ്പോഴും ഇടവേളയ്ക്ക് ശേഷം വന്നപ്പോഴും ഒരേപോലെ സ്വീകാര്യത ലഭിച്ച നടി. പരാജയങ്ങളില്‍ തളരരുത് എന്ന് പഠിപ്പിച്ചയാളാണ്. നിങ്ങളുടെ സംസാരം ഒരുപാടിഷ്ടമായി’ എന്നെല്ലാമാണ് പ്രേക്ഷകര്‍ കുറിച്ചത്.