ആശയുടെ മൃതദേഹം മക്കളെ കാണിക്കില്ലെന്ന് ഭര്‍ത്തൃവീട്ടുകാര്‍; ആശയുടെ ആത്മഹത്യ ഭര്‍ത്തൃവീട്ടിലെ പീഡനം മൂലമെന്ന് ആശയുടെ വീട്ടുകാര്‍; ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആശയുടെ സഹോദരി

തൃശൂര്‍ പാവറട്ടിയില്‍ ജീവനൊടുക്കിയ ആശയുടെ മൃതദേഹം മക്കളെ കാണിക്കില്ലെന്ന് ഭര്‍ത്തൃ വീട്ടുകാര്‍. പത്തും നാലും വയസുമുള്ള കുട്ടികളെ മൃതദേഹം കാണാന്‍ കൊണ്ടുവരില്ലെന്നാണ് നിലപാട്. കേണപേക്ഷിച്ചിട്ടും ഭര്‍തൃവീട്ടുകാര്‍ വഴങ്ങുന്നില്ലെന്ന് ആശയുടെ കുടുംബം പറഞ്ഞു.

Advertisements

ഭര്‍തൃവീട്ടിലെ പീഡനംമൂലം ആശ കുന്നിക്കുരു കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. നാട്ടികയിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് ആശ ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്തൃവീട്ടുകാര്‍ ആശയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അതില്‍ മനംനൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്നും ആശയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുപ്പത്തഞ്ച് വയസായിരുന്നു ആശയ്ക്ക്. ജനുവരി പന്ത്രണ്ടിനാണ് ഭര്‍ത്തൃഗൃഹത്തില്‍ കുന്നിക്കുരു കഴിച്ച് ആശയെ അവശനിലയില്‍ കണ്ടെത്തിയത്. ആശയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. സന്തോഷ് ആണ് ഭര്‍ത്താവ് സഞ്ജയ് ശ്രീരാം എന്നീ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. പാവറട്ടി കരവ വേലുക്കുട്ടിയുടെയും വത്സലയുടെയും മകളാണ് ആശ. ഭര്‍ത്തൃവീട്ടുകാര്‍ ആശയുടെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി മക്കളെ അനുവദിക്കുന്നില്ല. ഇതില്‍ ജനപ്രതിനിധികള്‍ ഇടപെട്ട് പരിഹാരം കാണണം എന്നാണ് ആശയുടെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്. ആശയുടെ ഭര്‍ത്താവ് സന്തോഷിന്റെ സഹോദരനില്‍ നിന്നും ഏറെ മാനസിക പീഡനം ആശ നേരിട്ടിരുന്നു എന്നും ആശയുടെ സഹോദരി പറഞ്ഞു.

Hot Topics

Related Articles