വൈക്കം :ആയാംകുടി നാലു സെന്റ് കോളനി ഭാഗത്ത് കിഴക്കേകാലായിൽ വീട്ടിൽ തങ്കച്ചൻ മകൻ അപ്പു എന്ന് വിളിക്കുന്ന ഡിനു തങ്കച്ചൻ (33) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2017-ൽ ആയാംകുടിയിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്.
ഈ കേസില്‍ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എ.എസ്.ഐ മാരായ സജീവ് എം.കെ,സജി കെ.പി, സി.പി.ഓ മാരായ സനിൽകുമാർ, അജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.