കുത്തഴിഞ്ഞ് കോട്ടയം നഗരസഭ : 3.14 കോടിയുടെ ഫണ്ട് ചില വഴിച്ചില്ലെന്ന ആരോപണവുമായി പ്രതിപക്ഷം : സെക്രട്ടറിയ്ക്കും ചെയർ പേഴ്സണും എതിരെ  ആരോപണം 

കോട്ടയം : കോട്ടയം നഗരസഭാ ഭരണം കുത്തഴിഞ്ഞ് തോന്നിയപോലെ നടക്കുന്നു. 3.14 കോടി രൂപയുടെ ഫണ്ട് നഗരസഭ പാഴാക്കിയതായി ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. ഇതിനിടെ മറ്റൊരു ഉദ്യോഗസ്ഥന് ചുമതല നൽകാതെ സെക്രട്ടറി അവധിയിൽ പ്രവേശിച്ചയും പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെയാണ് യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് കോട്ടയം നഗരസഭയുടെ ഭരണം പോകുന്നതെന്ന് ആരോപണം ഉയർന്നത്. 

Advertisements

ദിവസങ്ങളോളമായി കോട്ടയം നഗരസഭ സെക്രട്ടറി അവധിയിലാണ്. എന്നാൽ പകരം ഒരാൾക്ക് ചുമതല നൽകിയിട്ടുമില്ല. ഇതിനിടെയാണ് കോട്ടയം നഗരസഭയിൽ ഭക്ഷ്യ വിഷബാധ അടക്കം ഉള്ള പ്രശ്നങ്ങളും ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി എടുക്കണമെങ്കിൽ കൗൺസിലിന്റെ അംഗീകാരം വേണം. എന്നാൽ കൗൺസിൽ അംഗീകാരമില്ലാതെ ഹെൽത്ത് ഇൻസ്പെക്ടർ സാനുവിനെ സസ്പെന്റ് ചെയ്തതിനെതിരെ ഇപ്പോൾ പ്രതിപക്ഷവും രംഗത്ത് എത്തിയിട്ടുണ്ട്. സാനുവിനെ സസ്പെന്റ് ചെയ്ത നടപടി ഇന്നലെ പിൻവലിച്ചതായി നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞിരുന്നു. എന്നാൽ , ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷം സസ്പെൻഷൻ നടപടിയിലെ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്. 

സസ്പെൻഷനിൽ വൻ വീഴ്ചയാണ് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കൗൺസിൽ അംഗീകാരമില്ലാതെ എടുത്ത സസ്പെൻഷൻ നടപടി പിൻവലിച്ചു എന്ന് ചെയർപേഴ്സൺ അവകാശപ്പെടുന്നത് തെറ്റാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ആരോപിച്ചു. തെറ്റായ നടപടി തിരുത്തുകയാണ് ചെയർപേഴ്സൺ ചെയ്യേണ്ടത്. അല്ലാതെ സസ്പെൻഷൻ പിൻവലിച്ചു എന്ന അവകാശപ്പെടുന്നത് പോലും അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. 

Hot Topics

Related Articles