ഹൈദരാബാദിൽ നിന്നും പറന്നുയർന്ന് നഴ്സുമാർ ഇന്ന് ലോകത്തിൻ്റെ പല കോണിൽ ! ചിറകു വച്ച് പറന്നവർ ഫിനിക്സിയ വേദിയിൽ ഒന്നിച്ചു; കാഞ്ഞിരപ്പള്ളിയ്ക്ക് ആഘോഷമായി നഴ്സുമാരുടെ സംഗമം 

കോട്ടയം: ആതുരസേവനത്തിൻ്റെ ആകാശത്തിലേയ്ക്ക് ചിറകുയർത്തി പറന്നുയർന്ന മാലാഖമാർ വീണ്ടും ഒന്നിച്ചു..! ഹൈദരാബാദിൽ പഠനത്തിനായി ഒത്തു കൂടിയവർ വർഷങ്ങൾക്കിപ്പുറം,ലോകത്തിൻ്റെ പല കോണിൽ നിന്നെത്തിയാണ് കാഞ്ഞിരപ്പള്ളിയിൽ കൂട്ടു പുതുക്കിയത്. കാഞ്ഞിരപ്പള്ളി തെക്കേമുറിയില്‍ ഭവനത്തില്‍ വെച്ച്‌ ‘ഫിനിക്സിയ 2023’ നേഴ്സുമാരുടെ സംഗമമാണ് വ്യത്യസ്തവും വേറിട്ടതുമായ അനുഭവമായി മാറിയത്.  1993-96 ല്‍ ഹൈദരാബാദിലെ നിര്‍മ്മല നേഴ്സിംഗ് സ്കൂളില്‍ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവരാണ് ഒത്തുചേര്‍ന്നത്.

Advertisements

അമ്മേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, സ്വിറ്റ്സര്‍ലണ്ട്, ഓസ്ട്രേലിയ, കുവൈറ്റ്, സൗദിഅറേബ്യ, ഡല്‍ഹി, കേരളം തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന മുപ്പതോളം നേഴ്സുമാരാരാണ് ഇന്ന് ഒത്തുകൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രി റോഷി അഗസ്റ്റിന്‍ ഫിനിക്സിയ 2023 സംഗമം ഉത്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിചേര്‍ന്ന നേഴ്സുമാര്‍ക്ക് കുടുംബനാഥ കൂടിയായ റീന തെക്കേമുറി സ്വാഗതമാശംസിച്ചു. ലീഡര്‍ റീസാമ്മ ജോസഫ് സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ഫിനിക്സിയ 2023 സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്. പൂഞ്ഞാര്‍ എം.എല്‍.എ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഇന്‍ഫാം നാഷണല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരകുന്നേല്‍, സിനിമാ താരം സ്ഫടികം ജോര്‍ജ്, പ്രശ്സ്ത മജീഷ്യന്‍ പി.എം. മിത്ര, സിജി ജോസഫ് കേരള സര്‍ക്കാര്‍ നേഴ്സ് യൂണിയന്‍ പ്രസിഡന്‍റ് വിപിന്‍ ചാണ്ടി, അഡ്മിന്‍മാരായ റീന അഗസ്റ്റിന്‍, റോസിലിന്‍ ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ഷീജ പയ്യപ്പള്ളി സംഗമത്തിന് കൃതജ്ഞ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.