പാട്ടുംപാടി പൊറോട്ടയടിയ്ക്കാം..! കോട്ടയം ഭക്ഷ്യമേളയിലെ സ്റ്റാളിൽ വൈറൽ ഡാൻസുമായി റിയൽപത്തിരിയിലെ കുക്ക്; സംഭവം കളറാക്കി വൈറലാക്കി സോഷ്യൽ മീഡിയ; വീഡിയോ കാണാം

കോട്ടയം: ഏതുജോലിയും ആസ്വദിച്ച് ചെയ്താൽ ആഘോഷമായി മാറും. പറയുന്നത് മറ്റാരുമല്ല, കോട്ടയം ഭക്ഷ്യമേളയിൽ സ്റ്റാളിട്ട് ഭക്ഷണവും കുക്കിംങും ആഘോഷമാക്കി മാറ്റിയ റിയൽപത്തിരി ജീവനക്കാരാണ്. ഞായറാഴ്ച സമാപിച്ച ഭക്ഷ്യമേളയിലെ റിയൽപത്തിരി ഗ്രൂപ്പിന്റെ സ്റ്റാളിലാണ് പാട്ടും നൃത്തവും വൈറലായി മാറിയത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുക കൂടി ചെയ്തതോടെ കോട്ടയത്തിന്റെ ആഘോഷങ്ങൾക്ക് പുതിയ നിറമാകുകയും ചെയ്തു.

കഴിഞ്ഞ 25 ന് മന്ത്രി വി.എൻ വാസവനാണ് റൗണ്ട് ടേബിൾ 121 ന്റെ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തത്. അറുപതോളം സ്റ്റാളുകളും സംസ്ഥാനത്തെയും പുറത്തെയും വിവിധ വൈവിധ്യരുചികളുമാണ് നാഗമ്പടത്തെ ഭക്ഷ്യമേളയെ വ്യത്യസ്തമാക്കിയത്. ഈ മേളയിലെ വൈറൽ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിയൽ പത്തിരിയുടെ സ്റ്റാളിൽ ഉയർന്നു കേൾക്കുന്ന പാട്ടിനൊപ്പം ചുവട് വയ്ക്കുന്ന കുക്കും മറ്റും ജീവനക്കാരുമാണ് ഇവിടെ വ്യത്യസ്തരാകുന്നത്. ഈ ആഘോഷക്കാഴ്ച കാണാൻ ഭക്ഷ്യമേളയിൽ എത്തിയവരും ഒപ്പം കൂടി. എന്തായാലും റിയൽപത്തിരിയുടെ പത്തരമാറ്റ് ഡാൻസ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Hot Topics

Related Articles