ബോളിവുഡിന്റെ തിരിച്ചുവരവിന് തന്നെ കാരണമായ ഷാരൂഖാൻ ചിത്രം പഠന വിജയ് കുതിപ്പ് തുടരുമ്പോൾ പഠാനെതിരെ വന്ന ബഹിഷ്കരണാഹ്വാനങ്ങളെ കുറിച്ച് പ്രകാശ് രാജ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.
“അവർക്ക് പഠാൻ ബിഹിഷ്കരിക്കണമായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം(pm narendra modi movie) പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല” എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ചിത്രമാണ് കശ്‌മീർ ഫയൽസ് എന്നും പ്രകാശ് രാജ് പറഞ്ഞു. ‘ക’ ഫെസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു നടന്റെ പ്രതികരണം.
പഠാൻ റിലീസ് ആയതിന് പിന്നാലെയും പ്രകാശ് രാജ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്…എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ആശംസകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഇതിനോടകം 800 കോടിയിലേറെ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു. വിവാദം ഉൾപ്പെടെ ചിത്രത്തിനെതിരെ ഉയർന്നു വന്നിരുന്നു എങ്കിലും ഇതൊന്നും പഠാനെ ബാധിച്ചില്ല എന്നതിന് തെളിവാണ് ചിത്രം ഇപ്പോൾ കൈവരിച്ചിരിക്കുന്ന ഈ വമ്പൻ വിജയം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ .