ആമയിഴഞ്ചാൻ അപകടം; ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: എ എ റഹീം എംപി

ജോലിക്കിടെ അപകടത്തില്‍പെട്ട് മരിച്ചുപോയ റെയില്‍വേ ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനു കത്തയച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആമയിഴഞ്ചാന്‍ കനാല്‍ വൃത്തിയാക്കുന്നതിനിടെ റെയില്‍വേ കോണ്‍ട്രാക്‌ട് തൊഴിലാളിയായിരുന്ന ജോയ് അപകടത്തില്‍പ്പെടുന്നത്. 2 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇന്നലെ രാവിലെയാണ് ജോയിയുടെ മൃതദേഹം ലഭിക്കുന്നത്.

Advertisements

രക്ഷാപ്രവര്‍ത്തനവേളയില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായ നിസ്സംഗത അങ്ങേയറ്റം അപലനീയമാണ്. ദുര്‍ഘടമായ സാഹചര്യങ്ങളിലും റെയില്‍വേ തൊഴിലാളികള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. റെയില്‍വേ ഈ നയം ഉടന്‍ തിരുത്തണം. എല്ലാ തൊഴിലാളികള്‍ക്കും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്നും പരേതനായ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും മന്ത്രിക്കയച്ച കത്തില്‍ എം പി ആവശ്യപ്പെട്ടു.

Hot Topics

Related Articles