ബോക്സ് ഓഫീസിൽ കോടികളുടെ ‘ആവേശം’; റിലീസായി അഞ്ചാം ദിനം 50 കോടി ക്ലബ്ബിലേക്ക്

ഫഹദ് ഫാസിലിന്റെ ആവേശം ഇപ്പോള്‍ പ്രേഷകർക്കിടയിലും ബോക്സോഫീസിലും ആവേശം തീർത്തിരിക്കുന്നു, ചിത്രം റിലീസ് ചെയ്യ്തു അഞ്ചാം ദിനം പിന്നിടുമ്പോള്‍ 50 കോടി ക്ലബ്ബിലേക്ക് കുതിച്ചിരിക്കുകയാണ്, ഇതുവരെയും ചിത്രത്തിന്റെ ആഗോള കളക്ഷൻ 48 കോടിയാണ് നേടിയത്.കേരളത്തില്‍ നിന്നും മാത്രം ചിത്രത്തിന് ആദ്യ ദിനം 3 . 5 കോടിയാണ് ലഭിച്ചിരിക്കുന്നത് അപ്പോള്‍ ആഗോള കളക്ഷൻ 10 . 57 കോടി ആയിരുന്നു. പിന്നീട് വന്ന ദിവസങ്ങളില്‍ ആഗോള കളക്ഷൻ പത്തു കോടിയായി സമനില നിറുത്തി

ഞായറാഴ്ച കേരളത്തില്‍ നിന്നും 4 കോടിക്കടുത്തു കളക്ഷൻ ലഭിക്കുകയുണ്ടായി.എന്നാല്‍ ആഗോളതലത്തില്‍ 11 കോടിയാണ് ചിത്രം നേടിയെടുത്തത്. ചിത്രത്തിന് കേരളത്തില്‍ മാത്രമല്ല തമിഴ് നാട്ടിലും ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ഫഹദിന്റെ ആദ്യം 50 കോടി നേടിയ ചിത്രം ഞാൻ പ്രകാശൻ ആയിരുന്നു.ഇപ്പോള്‍ ഈ ആവേശം തുടരുകയാണെങ്കില്‍ നടന്റെ ഈ ആവേശത്തിന് 100 കോടി നേടും എന്ന കാര്യത്തില്‍ യാതൊരു സംശയമില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്, എന്നാല്‍ അങ്ങനെ 100 കോടി ക്ളബ്ബില്‍ ആവേശം കയറുകയാണെങ്കില്‍ ഫഹദിന്റെ ആദ്യ 100 കോടി നേടുന്ന ചിത്രം ആവേശമായിരിക്കും ,ജിത്തു മാധവ് രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യ്ത ചിത്രമാണ് ആവേശം, ചിത്രത്തില്‍ തികച്ചു വെത്യസ്ത ഒരു അഭിനയമാണ് ഫഹദ് കാഴ്ച്ച വെച്ചിരിക്കുന്നത്

Hot Topics

Related Articles