മികച്ച നടന്‍ വില്‍ സ്മിത്ത്, നടി ജെസിക്ക, ചിത്രം ‘കോഡ’; ഓസ്‌കര്‍ പുരസ്‌കാര നേട്ടങ്ങള്‍ അറിയാം

ലൊസാഞ്ചലസ്: ‘കിംഗ് റിച്ചാര്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് വില്‍ സ്മിത് മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. ‘ദ ഐസ് ഓഫ് ടാമി’ ഫയേ എന്ന ചിത്രത്തിലൂടെ ജെസിക്ക ചസ്‌റ്റൈന്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ സ്വന്തമാക്കി. മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കര്‍ ജെയ്ന്‍ കാംപിയോണ്‍ ‘ദ പവര്‍ ഓഫ് ഡോഗ്’ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.

Advertisements

കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയോതോടെ ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് എന്ന ചരിത്ര നേട്ടവും അദ്ദേഹത്തിന് സ്വന്തമായി. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച സഹനടനുള്ള വിജയത്തോടെ, ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ബധിരനായ പുരുഷ നടനും ഈ വിജയം സ്വന്തമാക്കുന്ന രണ്ടാമത്തെ ബധിര നടനുമായി കോട്സൂര്‍ മാറി. ആദ്യത്തേത് മറ്റാരുമല്ല, 1986-ല്‍ പുറത്തിറങ്ങിയ ചില്‍ഡ്രന്‍ ഓഫ് എ ലെസ്സര്‍ ഗോഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് 35 വര്‍ഷം മുമ്പ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ CODA കോസ്റ്ററും ഓണ്‍-സ്‌ക്രീന്‍ ഭാര്യയുമായ മാര്‍ലി മാറ്റ്ലിന്‍.

മികച്ച ആനിമേറ്റഡ് ഫിലിമിനുള്ള ഓസ്‌കര്‍ ‘എന്‍കാന്റോ’ സ്വന്തമാക്കി. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ‘സമ്മര്‍ ഓഫ് സോള്‍’ സ്വന്തമാക്കിയതോടെ ഓസ്‌കറിലെ ഇന്ത്യന്‍ പ്രതീക്ഷ പൊലിഞ്ഞു. ഡോക്യുമെന്ററി വിഭാഗത്തില്‍ ‘റൈറ്റിങ് വിത് ഫയര്‍’ പിന്തള്ളപ്പെടുകയായിരുന്നു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ ‘കോഡ’യിലൂടെ ഷോണ്‍ ഹെഡര്‍ സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ ‘ബെല്‍ഫാസ്റ്റി’ന്റെ രചനയ്ക്ക് കെന്നെത്ത് ബ്രനാഗ് സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ ജെനി ബെവന്‍ (‘ക്രുവെല’) നേടി. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ ‘ ഡ്രൈവ് മൈ കാര്‍’ സ്വന്തമാക്കി.

മികച്ച എഡിറ്റിങ്, ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളുമായി ‘ഡ്യൂണ്‍’ ആണ് മുന്നില്‍. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും ഡ്യൂണ്‍ നേടി. മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റിലൈങിന് ദ് ഐസ് ഓഫ് ടാമി ഫേയ് ഓസ്‌കര്‍ സ്വന്തമാക്കി. മികച്ച യഥാര്‍ഥ തിരക്കഥ: കെന്നെത്ത് ബ്രാണാ ( ചിത്രം: ബെല്‍ഫാസ്റ്റ്), മികച്ച അവലംബിത തിരക്കഥ: ഷോണ്‍ ഹേഡെര്‍ (ചിത്രം: കോഡ)

Hot Topics

Related Articles