മല്ലപ്പള്ളി കടമാൻകുളത്ത് വാഹനങ്ങളുടെ കുട്ടയിടി : നിയന്ത്രണംവിട്ട കാർ സ്വകാര്യ ബസ്സിലും മറ്റൊരു കാറിലും ഇടിച്ചു; അപകടത്തിൽ ഒരാൾക്ക് പരിക്ക് : വീഡിയോ കാണാം 

തിരുവല്ല : മല്ലപ്പള്ളി –  തിരുവല്ല റോഡിലെ കടമാൻകുളത്ത് നിയന്ത്രണംവിട്ട കാർ സ്വകാര്യ ബസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കടമാൻകുളം ജംഗ്ഷൻ സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. മല്ലപ്പള്ളിയിൽ നിന്നും തിരുവല്ലയിലേക്ക് വന്ന പാർത്ഥസാരഥി ബസ്സിലേക്ക് എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. കാർ യാത്രകനായിരുന്ന കടമാൻകുളം സ്വദേശിക്കാണ് പരിക്കേറ്റത്. 

Advertisements

ഇടിയുടെ ആഘാതത്തിൽപിന്നിലേക്ക് വന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ കാർ യാത്രികനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കീഴ്വായ്പൂർ പോലീസ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Hot Topics

Related Articles