വേഗപ്പൂട്ടഴിച്ചുവച്ച് കാശ്മീർ എക്‌സ്പ്രസ്..! സെഞ്ച്വറിത്തിളക്കത്തിൽ മിന്നിത്തിളങ്ങി കിംങ്; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം

ഗുവഹാത്തി: വേഗപ്പൂട്ട് അഴിച്ചു വച്ച് മിന്നും വേഗത്തിൽ പന്തെറിഞ്ഞ ഉമ്രാൻ മാലികും, സെഞ്ച്വറിത്തിളക്കത്തിൽ മിന്നിത്തിളങ്ങിയ കിങ് കോഹ്ലിയും ഒത്തു ചേർന്നതോടെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. മത്സരത്തിൽ ഇന്ത്യയ്ക്ക് 67 റൺസിന്റെ ഉജ്വല വിജയമാണ് സ്വന്തമായത്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ലങ്കയ്ക്കായി ദസൂൺ ശനക 88 ബോളിൽ പുറത്താകാതെ 108 റൺസെടുത്തു. നിസ്സങ്ക 72, ഡിസിൽവ 47 എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി ഉമ്രാൻ മാലിക്ക് എട്ടോവറിൽ 57 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisements

തുടക്കത്തിലേ ലങ്കയെ വിറപ്പിച്ച സിറാജ് ഏഴ് ഓവറിൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിക്കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 373 റൺസെടുത്തത്. കോലി 87 പന്തിൽ 113 റൺസെടുത്തു. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ 83 (67), ശുഭ്മാൻ ഗിൽ 70 (60 ) എന്നിവരും തിളങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ മിന്നുന്ന പ്രകടനമായിരുന്നു ഉമ്രാൻ മാലിക്കിന്റേത്. ഇതുവരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ താരത്തിനായി. പേസ് തന്നെയാണ് ഉമ്രാനെ മറ്റുള്ള ബൗളർമാരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. പേസുകൊണ്ട് താരം അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദാരബാദിനായി പുറത്തെടുത്ത പ്രകടനമാണ് ജമ്മു കശ്മീരിൽ നിന്നുള്ള പേസറെ ഇന്ത്യൻ ടീമിലെത്തിച്ചത്.

പേസ് കൊണ്ട് വിസ്മയം തീർക്കുന്ന ഉമ്രാൻ ഇന്നൊരു റെക്കോർഡുമിട്ടു. ഏകദിന ക്രിക്കറ്റിൽ വേഗതയേറിയ ഇന്ത്യൻ പേസറായിരിക്കുകയാണ് ഉമ്രാൻ. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഓവറിലെ നാലാം പന്തിന് മണിക്കൂറിൽ 156 കിലോ മീറ്റർ വേഗമുണ്ടായിരുന്നു. ഈ പന്ത് തന്നെയാണ് റെക്കോർഡിൽ ഇടം പിടിച്ചത്. അതിന് തൊട്ടുമുമ്പുള്ള രണ്ട് പന്തുകളുടേയും വേഗം 151 കിലോ മീറ്ററായിരുന്നു. പിന്നാലെ നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചത്.

ടി20യിൽ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞുവെന്ന ഇന്ത്യൻ റെക്കോർഡും ഉമ്രാന്റെ പേരിലാണ്. 155 കിലോ മീറ്റർ വേഗമുണ്ടായിരുന്നു ഉമ്രാൻ ഇന്ത്യക്ക് വേണ്ടി ടി20 ഫോർമാറ്റിൽ എറിഞ്ഞ പന്തിന്. ഐപിഎല്ലിലും ഇതേ റെക്കോർഡ് ഉമ്രാന്റെ പേരിലാണ്. മണിക്കൂറിൽ 157 കിലോ മീറ്റർ വേഗത്തിലാണ് അന്ന് ഉമ്രാൻ പന്തെറിഞ്ഞത്.
വിരാട് കോലിയുടെ (87 പന്തിൽ 113) സെഞ്ചുറിയുടെ കരുത്തിൽ 373 റൺസാണ് നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമ (67 പന്തിൽ 83), ശുഭ്മാൻ ഗിൽ (60 പന്തിൽ 70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കശുൻ രചിത മൂന്ന് വിക്കറ്റ് വീഴ്ത്തി. 87 പന്തുകൾ നേരിട്ട കോലി ഒരു സിക്സും 12 ഫോറും നേടി. കോലിയുടെ 45-ാം ഏകദിന സെഞ്ചുറിയായിരുന്നു ഗുവാഹത്തിയിലേത്. രജിതയുടെ പന്തിൽ കുശാൽ മെൻഡിസിന് ക്യാച്ച് നൽകിയാണ് താരം മടങ്ങുന്നത്.

Hot Topics

Related Articles