എംസി റോഡിൽ പള്ളം ബോർമ്മക്കവലയിൽ വാഹനാപകടം; ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്ക് ; പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേയ്ക്കു മാറ്റി

കോട്ടയം: എംസി റോഡിൽ പള്ളം ബോർമ്മക്കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രക്കാരനായ യുവാവിനാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയ്ക്കു ശേഷം എംസി റോഡിൽ പള്ളം ബോർമ്മക്കവലയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടമായി കാറിൽ ഇടിച്ചു കയറുകയായിരുന്നു. റോഡരികിലേയ്ക്കു ഇറങ്ങുകയായിരുന്നു കാർ. ഈ സമയത്താണ് എതിർദിശയിൽ നിന്നും വന്ന് ബൈക്ക് ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ഇതുവഴി എത്തിയ ആംബുലൻസിലാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.

Advertisements

Hot Topics

Related Articles