“ഐസ്ക്രീമിന്റെ അലർജിയാണ് ഭാര്യയുടെ മരണകാരണം; കണ്ണുനിറഞ്ഞ് നടൻ ദേവൻ”

തിരുവനന്തപുരം :മലയാള സിനിമയിലെ ശ്രദ്ധേയനായ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ ദേവൻ, ഭാര്യ സുമയുടെ വിയോഗവുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തം തുറന്നുപറഞ്ഞു. ഐസ്ക്രീമിനോടുള്ള അലർജിയാണ് ഭാര്യയുടെ ജീവൻ നഷ്ടപ്പെടുത്താൻ കാരണമായത് എന്നാണ് ദേവൻ പറയുന്നത്.”ചെന്നൈയിൽ ഐസ്ക്രീം കഴിച്ചതിനെത്തുടർന്ന് ഒരിക്കൽ ശ്വാസം മുട്ടിയിരുന്നു. അന്ന് ആശുപത്രിയിൽ കൊണ്ടുപോയി രക്ഷിച്ചിരുന്നു. ഡോക്ടർ വീണ്ടും ഒരിക്കലും ഐസ്ക്രീം കഴിക്കരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ നാട്ടിൽ മകളും കൊച്ചുമക്കളും വീട്ടിൽ എത്തിയ ഒരു ദിവസം, അതൊന്നും ഓർക്കാതെ ഐസ്ക്രീം കഴിച്ചുപോയി. ഒരുമണിക്കൂറിനുള്ളിൽ തന്നെ ശ്വാസം കിട്ടാതായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല,” – ദേവൻ കണ്ണുനിറച്ച് പറഞ്ഞു.ദേവന്റെ ഭാര്യ സുമ, പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ മകൾ കൂടിയാണ്. 2019 ജൂലൈയിലാണ് 55-ാം വയസ്സിൽ അവർ അന്തരിച്ചത്. ഇവർക്കൊരു മകളുണ്ട് – ലക്ഷ്മി. മരുമകൻ സുനിൽ സുഗതൻ അമേരിക്കയിലാണ് താമസം.

Advertisements

Hot Topics

Related Articles