ആട് ത്രി വരുന്നു ; മൂന്നാം ഭാഗത്തിൻ്റെ വിവരം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ 

പാപ്പനും പിള്ളേരും വീണ്ടും വരുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാംഭാഗം ആട് 3 പ്രഖ്യാപിച്ചു.ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം മിഥുൻ മാനുവല്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. പാപ്പനും പിള്ളേരും വരുവാ കേട്ടോ, ഇനി അങ്ങോട്ട് ആടുകാലം എന്ന് ജയസൂര്യ ചിത്രം പങ്കു വച്ചുകൊണ്ട് കുറിച്ചു. പാപ്പനൊപ്പം ആട് സീരിസിലെ പ്രധാന കഥാപാത്രങ്ങളായ അറയ്ക്കല്‍ അബു, സർബത്ത് ഷമീർ, സെയ്ത്താൻ സേവ്യർ, ഡൂഡ്, ക്യാപട്ൻ ക്ലീറ്റസ്, ശശി ആശാൻ എന്നിവരും ചിത്രത്തിലുണ്ടാകുമെന്ന് നിർമ്മാതാവ് വിജയ് ബാബു സൂചന നല്‍കിയിട്ടുണ്ട്. അതേസമയം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ‌്ജറ്റ് ചിത്രം കത്തനാരിലാണ് ജയസൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി ചിത്രത്തില്‍ ജോയിൻ ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇന്ന് നടൻ പ്രഭുദേവയും സെറ്റില്‍ ജോയിൻ ചെയ്തു. ഉറുമിക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന ചിത്രമാണ് കത്തനാർ.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കത്തനാർ നിർമ്മിക്കുന്നത്. വെർച്വല്‍ പ്രൊഡക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന സിനിമ മുപ്പതില്‍ അധികം ഭാഷകളില്‍ രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യും. ആദ്യഭാഗത്തിന്റെ റിലീസ് ഈ വർഷം ഉണ്ടാകും. രചന ആർ. രാമാനന്ദ്, കാമറ നീല്‍ ഡി കു‌ഞ്ഞ, ആക്ഷൻ ജംഗ്‌ജ്ൻ പാർക്ക്, കലൈ കിംഗ്‌സണ്‍, സംഗീതം രാഹുല്‍ സുബ്രഹ്മണ്യൻ ഉണ്ണി.

Hot Topics

Related Articles