സിയോള്‍:നെറ്റ്ഫ്ളിക്‌സ് പരമ്ബര സ്‌ക്വിഡ് ഗെയിമിലൂടെ ലോകപ്രശസ്‌തനായ ദക്ഷിണ കൊറിയൻ ചലച്ചിത്ര താരം ഒ യിയോംഗ് സുവിന് തടവുശിക്ഷ. അനുമതിയില്ലാതെ ഒരു നടിയെ സ്‌പർശിക്കുകയും നിർബന്ധിച്ച് ചുംബിക്കുകയും ചെയ്‌ത സംഭവത്തിലണ് സുവിനെ എട്ട് മാസത്തെ തടവ്‌ശിക്ഷയ്‌ക്ക് ദക്ഷിണ കൊറിയൻ കോടതി വിധിച്ചത്. വിചാരണക്കിടയില്‍ തനിക്കെതിരായ ആരോപണങ്ങള്‍ സു നിഷേധിച്ചിരുന്നു. 2017ല്‍ ഒരു നടിയെ മോശമായ രീതിയില്‍ സ്‌പർശിക്കുകയും കൈകളില്‍ ചേർത്ത് പിടിച്ച് കവിളില്‍ ചുംബിച്ചെന്നുമുള്ളതായിരുന്നു സുവിനെതിരായ ആരോപണം. നടി 2021ല്‍ പരാതി നല്‍കി. 2022 ഏപ്രിലില്‍ യുവതി മറ്റൊരു പരാതികൂടി നല്‍കിയതോടെയാണ് ഒ യിയോംഗ് സുവിനെതിരെ അന്വേഷണം ആരംഭിച്ചത്. തടവ്ശിക്ഷയ്‌ക്ക് പുറമെ രണ്ട് വർഷത്തെ സസ്‌പെൻഷനും 40 മണിക്കൂർ നീളുന്ന ബോധവല്‍ക്കരണ ക്ളാസിനും സുവിനെ ശിക്ഷിച്ചു. 2022ല്‍ സ്‌ക്വിഡ് ഗെയിം പരമ്ബരയില്‍ മികച്ച സഹനടനുള്ള ഗോള്‍ഡൻ ഗ്‌ളോബ് പുരസ്‌കാരം ഒ യിയോംഗ് സുവിന് ലഭിച്ചിരുന്നു. സു കുറ്റാരോപിതനായതോടെ അദ്ദേഹം അഭിനയിച്ച കൊറിയൻ സാംസ്‌കാരിക വകുപ്പിന്റെ പരസ്യം സർക്കാർ പിൻവലിച്ചിരുന്നു.
അനുമതിയില്ലാതെ നടിയെ സ്‌പർശിക്കുകയും നിർബന്ധിച്ച് ചുംബിക്കുകയും ചെയ്‌തു : സ്‌ക്വിഡ് ഗെയിം താരമായ വയോധികന് തടവ് ശിക്ഷ
