നിലമ്പൂര്‍ ചാലിയാറില്‍ കാണാതായ ആദിവാസി പെൺകുട്ടി കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: നിലമ്പൂര്‍ ചാലിയാറിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല്‍ അഖിലയെ കാണാനില്ലായിരുന്നു. കുടുംബാംഗങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളുമെല്ലാം വ്യാപകമായ തിരച്ചില്‍ നടത്തുകയായിരുന്നു. 

ഇതിനിടെ വനത്തിനുള്ളിലാണ് അഖിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റും. മരണവുമായി ബന്ധപ്പെട്ട മറ്റ് സൂചനകളൊന്നുമില്ല. പൊലീസ് അന്വേഷിച്ചുവരികയാണ്. 

Hot Topics

Related Articles