യുവജനക്ഷേമ ബോർഡ് ജില്ലാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
ഉദ്ഘാടനം

അടൂര്‍ : ലോകചരിത്രത്തില്‍ ഫുട്ബോളിനോളം സ്വാധീനം ചെലുത്തിയ മറ്റൊരു കളിയുമുണ്ടാകില്ല എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേത്വത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് അടൂർ മണക്കാല തപോവൻ സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
കാല്‍ക്കീഴിലുരുളുന്ന പന്ത് പലപ്പോഴും ലോകജനതയുടെ നെഞ്ചിടിപ്പാകാറുണ്ടെന്നു പറഞ്ഞ ചിറ്റയം ചെറുപ്പകാലങ്ങളിലെ സ്കൂൾ വിട്ട് വരുന്ന ശേഷമുള്ള വൈകുന്നേരങ്ങളിലെ ഫുട്ബോൾ ആവേശങ്ങളും ഓർത്തെടുത്തു.
ബോൾ വലയിലേക്ക് കിക്ക് ചെയ്ത് ആണ് ചിറ്റയം ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ബോർഡ്‌ മെമ്പർ കവിത എസ്സ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബീന എസ് ബി, ജില്ലാ യൂത്ത് കോർഡിനേറ്റർ ബിബിൻ എബ്രഹാം, പഞ്ചായത്ത് മുൻസിപ്പൽ കോർഡിനേറ്റർമാരായ ഷാനവാസ് പന്തളം, പ്രശാന്ത് കടമ്പനാട് തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു. ഒക്ടോബര്‍ 4,5 രണ്ട് ദിവസങ്ങളിലായാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്.
ജില്ലാ തലത്തിൽ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിനെ ഇരുപത്തയ്യായിരം (25000 ) രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് പതിനയ്യായിരം രൂപയും ( 15000 ) മൂന്നാം സമ്മാനം ലഭിക്കുന്ന ടീമിന് പതിനായിരം ( 10000 ) രൂപയും ആണ് ലഭിക്കുന്നത്. ജില്ലയിൽ നിന്ന് വിജയിക്കുന്ന ടീമുകൾക്ക് സംസ്ഥാന തലത്തിൽ മൽസരം ഉണ്ടായിരിക്കും. ജില്ലയിൽ നിന്ന് നാൽപത്തിയഞ്ച് ടീമുകളാണ് ഇക്കുറി ടൂർണമെൻ്റിൽ പങ്കെടുകുന്നത് . ജില്ലയിൽ നിന്ന് വിജയിക്കുന്ന ടീമിനുള്ള സമ്മാനദാനം അന്തർ ദേശീയ ഫുട്ബോൾ താരം കെ റ്റി ചാക്കോ നൽകും.

Hot Topics

Related Articles