കോട്ടയം : കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ കോട്ടയം യൂണിറ്റ് പ്രതിഷേധ ധർണ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തി.
ബാർ അസസിയേഷൻ്റെ പ്രസിഡൻ്റ് അഡ്വ അഡ്വ. കെ എസ് വിനോദ് കുമാർ ചെയ്ത സമ്മേളനത്തിൽ വർദ്ധിപ്പിച്ച കോർട്ട് ഫീസ് പിൻവലിക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു കൊണ്ട് 120 ക്ളാർക്കുമാർ പങ്കെടുത്തു.
ധർണയെ അഭിസംബോധന ചെയ്തു കൊണ്ട് വിവിധ അഭിഭാഷക സംഘടനാ നേതാക്കന്മാർ. ബഹുമാന്യരായ അഡ്വക്കേറ്റ്സ് ബി അശോക്, വി ജയപ്രകാശ്, വിവേക് മാത്യു വർക്കി, ബി അശോക്, ബിബിൻ ഗീവറുഗീസ്, ബിന്ദു ഏബ്രഹാം, സിബി ചേനപ്പാടി, പ്രിൻസ് ലൂക്കോസ് എന്നിവർ സംസാരിച്ചു. കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ കോട്ടയം യൂണിറ്റ് യൂണിറ്റ് പ്രസിഡൻ്റ് സുദീർ ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ധർണക്ക് യൂണിറ്റ് സെക്രട്ടറി എബി മാത്യു സ്വാഗതം ആശംസിച്ചു. സംഘടനാ നേതാക്കന്മാർ ആയ പി പി റജി, ബിജുമോൻ കെ വി എന്നിവർ സംസാരിച്ചു. പങ്കെടുത്തവർക്ക് യൂണിറ്റ് കമ്മറ്റി അംഗം പി കെ സുരേഷ് നന്ദി അറിയിച്ചു.
കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ കോട്ടയം യൂണിറ്റ് പ്രതിഷേധ ധർണ നടത്തി

Advertisements