പുതിയ ഔട്ട് ഫിറ്റുകൾ പരീക്ഷിച്ച് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെക്കാറുള്ള നടിയാണ് അഹാന കൃഷ്ണ. നെറ്റ്ഫ്ളിക്സിലെ സീരീസായ ‘എമിലി ഇൻ പാരീസി’ ലെ പ്രധാന കഥാപാത്രമായ എമിലിയുടെ ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ചെക്ക് കോട്ടും ചുവന്ന തൊപ്പിയും ധരിച്ചാണ് അഹാന എമിലി ലുക്കിലെത്തിയത്. ‘അഹാന തിരുവനന്തപുരത്ത്’ എന്ന ക്യാപ്ഷനോടെ എമിലി ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. ഈ ലുക്കിനായി ഷോപ്പിങിനു പോകുന്നതും, അളവെടുത്ത് ഡ്രസ് തയ്ക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ വീഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കുന്ദംകുളം എമിലി എന്നും , പാന്റിടാൻ മറന്നു പോയോന്നും കമന്റ് ചെയ്തവരും ഉണ്ട്.
ഈ ഔട്ട്ഫിറ്റ് ഒട്ടും ചേരുന്നില്ലെന്നും ഈ വസ്ത്രം അഹാനയുടെ സഹോദരി ഹൻസികയ്ക്ക് ചേരുമെന്നും ആളുകൾ പ്രതികരിച്ചു. എന്നാൽ വസ്ത്രം ക്യൂട്ട് ആയിട്ടുണ്ടെന്നും കമന്റ് ചെയ്തവരുണ്ട്.