അടിമുടി ഓറഞ്ച് മയം: ഡീപ് നെക്ക് എക്സിക്യൂട്ടീവ് ലുക്കിൽ തിളങ്ങി അഹാന : ചിത്രങ്ങൾ

ഓറഞ്ച് കളർ ഔട്ട്ഫിറ്റിൽ തിളങ്ങി അഹാന കൃഷ്ണ. അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഫ്രെഷ് ഓറഞ്ച് ജ്യൂസാണ് തന്‍റെ ഇഷ്ട പാനീയം എന്ന ക്യാപ്ഷനോടെ ആണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Advertisements

ഡീപ് കട്ട് നെക്കുള്ള കോട്ടും, മിനിമൽ ആഭരണങ്ങളുമാണ് അഹാനയുടെ വേഷം. അഫ്ഷീന്‍ ഷാജഹാന്‍ ആണ് സ്റ്റൈലിസ്റ്റ്. ലിസ് ഡിസൈന്‍സ് ആണ് വസ്ത്രം ഒരുക്കിയത്. ഫെമി ആന്‍റണി ആണ് മേക്കപ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതും ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ‘അടി’ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Hot Topics

Related Articles