എഡിജിപി അജിത് കുമാർ കാക്കിയിട്ട ക്രിമിനൽ : സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷ : എ ഡി തോമസ് എം എൽ എ

ആലപ്പുഴ: മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ കെ.എസ്​.യു-യൂത്ത്​ കോൺഗ്രസ്​ മർദിച്ച ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിച്ച എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കാക്കിയിട്ട ക്രിമിനലാണെന്നും സർക്കാർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ഡി തോമസ് എം.എൽ.എ.ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികമായ കാരണങ്ങളാലാണ് നടപടി വൈകുന്നത്​. എ.ഡി.ജി.പി റാങ്കിലുള്ള ഉയർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടപടി സ്വീകരിക്കാനാകൂ. പ്രത്യേകഅന്വേഷണ സംഘത്തെ നിയോഗിച്ച് കേസിൽ താൽപര്യം കാട്ടിയ സർക്കാർ ഉചിതമായ നടപടി കൈക്കൊള്ളും. എസ്.ഐ.ടി റിപ്പോർട്ടിൽ ഡി.ജി.പി ഓഫിസിൽ കാലതാമസത്തിനിടയാക്കിയിട്ടുണ്ട്. എ.ഡി.ജിപിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് കാട്ടി റിപ്പോർട്ട് മടക്കിയ സാഹചര്യത്തിൽ അന്വേഷണം വേഗത്തിലാക്കാൻ ആഭ്യന്തരവകുപ്പ് മന്ത്രിയെ താനും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസും ഉടൻ നേരിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles