നാഷണല്‍ എംപ്ലോയ്‌മെന്‍റ സര്‍വീസ് ; സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: നാഷണല്‍ എംപ്ലോയ്‌മെന്‍റ സര്‍വീസ് (കേരളം) എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളിലേക്ക് ജില്ലയിലെ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളില്‍ ​ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. കെസ്‌റു-99, മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്‍റേഴ്സ്/ ജോബ് ക്ലബ് ​ എന്നിവയാണ് പദ്ധതികള്‍. അപേക്ഷാ ഫോറം എംപ്ലോയ്‌മെന്‍റ്​ എക്‌സ്‌ചേഞ്ചുകളില്‍​ ലഭിക്കും.

Advertisements

കെസ്‌റു-99 (കേരളാ സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്‌മെന്‍റ് സ്‌കീം ഫോര്‍ ദി രജിസ്റ്റേര്‍ഡ് അണ്‍ എംപ്ലോയ്ഡ്)പദ്ധതിപ്രകാരം ​തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് കൃഷി, വ്യവസായം, സേവന മേഖലകള്‍, ബിസിനസ്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിജയ സാദ്ധ്യതയുള്ള ഏതു സംരംഭം തുടങ്ങുന്നതിനും 20 ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടുകൂടി ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പ്രായപരിധി 21-50. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്‍റേഴ്സ്/ ജോബ് ക്ലബ് പദ്ധതി പ്രകാരം രണ്ടു മുതല്‍ അഞ്ചു വരെ ചെറുപ്പക്കാര്‍ക്ക് ഒന്നു ചേര്‍ന്ന് പരമാവധി 10 ലക്ഷം രൂപാ വരെ ​ചെലവ് വരുന്ന സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. പദ്ധതിച്ചെലവിന്‍റെ 25ശതമാനം അല്ലെങ്കില്‍ രണ്ടു ലക്ഷം രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കും. പ്രായം 21നും 45നുമിടയില്‍. ​ഉയര്‍ന്നപ്രായപരിധിയില്‍  പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ​അഞ്ചു വയസും മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് മൂന്നു വയസും ​ ഇളവ് അനുവദിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.

വിശദ വിവരങ്ങള്‍​ 0481-2560413(ജില്ലാ ​എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച്, കോട്ടയം),04822 200138(​​പാലാ),0482-8203403(​ കാഞ്ഞിരപ്പള്ളി), 0481-2422173(​ ചങ്ങനാശ്ശേരി),0482-9223999 (​വൈക്കം) എന്നീ ഫോണ്‍ നന്പരുകളില്‍ ലഭിക്കും. ​

Hot Topics

Related Articles