കാരവാനിലെ ടോയ്‌ലറ്റില്‍ കയറാൻ ചെന്ന പെണ്‍കുട്ടിയോട് ഡബ്ല്യു.സി.സിയിലെ പ്രമുഖ നായിക മോശമായി പെരുമാറി: അഖിൽ മാരാർ

ഡബ്ല്യു.സി.സിയിലെ ഒരു പ്രമുഖ നടി തന്നെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് സംവിധായകൻ അഖില്‍ മാരാർ. കാരവാനിലെ ടോയ്‌ലറ്റില്‍ കയറാൻ ചെന്ന പെണ്‍കുട്ടിയോടാണ് പ്രമുഖ നടി മോശമായി പെരുമാറിയതെന്നും ഇവർ തന്നെയാണ് സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നതെന്നും അഖില്‍ മാരാർ തുറന്നടിച്ചു.

Advertisements

“ഇപ്പോള്‍ ഈ ഒച്ച വെക്കുന്നവർ മലയാള സിനിമയില്‍ നീതി ലഭിക്കാത്ത ജൂനിയർ ആർട്ടിസ്റ്റുകള്‍ക്ക് വേണ്ടി സംസാരിക്കുന്നത് ഇന്നുവരെ ഞാൻ കണ്ടിട്ടില്ല. ടെക്നിക്കല്‍ ഡിപ്പാർട്ട്മെന്റില്‍ വർക്ക് ചെയ്യുന്നവരുണ്ട്, സഹ സംവിധായകരുണ്ട്, ആർട്ടില്‍ വർക്ക് ചെയ്യുന്നവരുണ്ട്. ഇവർക്കൊന്നും വേണ്ടി സംസാരിക്കാൻ ഇപ്പോള്‍ ഒച്ച വെക്കുന്നവരെ കണ്ടിട്ടില്ല”.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഒരു സത്യം പറയാം. ഡബ്ല്യുസിസിയില്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്ന ഒരു പ്രമുഖ നടി തന്നെ ഒരു സാധാരണ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടുണ്ട്. കാരവാനിലെ ടോയ്‌ലറ്റിലേക്ക് പെണ്‍കുട്ടി കയറണമെന്ന് പറഞ്ഞപ്പോള്‍ ആ നടി സമ്മതിച്ചില്ല. ഇവർ തന്നെയാണ് മലയാള സിനിമയില്‍ സ്ത്രീകളെ അടച്ചാക്ഷേപിച്ച്‌ സംസാരിച്ചിട്ടുള്ളതും, മോശമായി പെരുമാറിയിട്ടുള്ളതും. സിനിമയിലുള്ള എല്ലാവർക്കും ഈ സത്യം അറിയാം. ഇവർക്ക് അവസരം കിട്ടാതെ വന്നപ്പോള്‍ സിനിമയില്‍ മാഫിയ ഉണ്ടെന്ന് പറഞ്ഞു വെയ്‌ക്കുന്നു എന്നും അഖില്‍ മാരാർ പറഞ്ഞു.

Hot Topics

Related Articles