അർഹതപ്പെട്ടവർക്ക് സർക്കാർ വീട് നൽകിയില്ലെങ്കിൽ ഞാൻ വച്ചുനൽകാമെന്ന് പറഞ്ഞു, അതിനുള്ള മാർഗമായിരുന്നു ഈ സിനിമ: അഖിൽ മാരാർ

തിരുവനന്തപുരം :ബിഗ് ബോസ് താരം അഖിൽ മാരാർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് മുള്ളൻകൊല്ലി. ബാബു ജോൺ രചനയും സംവിധാനവും നിർവഹിച്ച ഈ സിനിമ സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണയുടെ നിർമ്മിതിയായിരുന്നു. സിനിമയെ കുറിച്ച് നിരവധി വിമർശനങ്ങളും ചോദ്യങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ അഖിൽ മാരാർ സ്വന്തം നിലപാട് വ്യക്തമാക്കിയത്.”എന്തിനാണ് മുള്ളൻകൊല്ലിയിൽ പോയി തലവച്ചത്” എന്ന ചോദ്യം സ്നേഹിക്കുന്നവരും വിമർശിക്കുന്നവരും ഒരുപോലെ ചോദിച്ചിരുന്നുവെന്ന് മാരാർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.“ബിഗ് ബോസ് കഴിഞ്ഞ് നിരവധി സിനിമാ അവസരങ്ങൾ ലഭിച്ചിട്ടും വേണ്ടെന്ന് വച്ച് മുള്ളൻകൊല്ലിയിൽ അഭിനയിക്കാൻ തീരുമാനിച്ചത് വ്യക്തമായ കാരണത്തോടെയാണ്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിവാദസമയത്ത്, അർഹതപ്പെട്ടവർക്ക് സർക്കാർ വീട് നൽകാത്ത പക്ഷം ഞാൻ വച്ചുനൽകാമെന്ന് പറഞ്ഞിരുന്നു. അതിനുള്ള മാർഗമായി തന്നെയാണ് ഈ സിനിമയെ തെരഞ്ഞെടുത്തത്” അഖിൽ മാരാർ പറയുന്നു.ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവിനും പല ദിവസമായി താൻ വിളിച്ചിട്ടും, സന്ദേശം അയച്ചിട്ടും പ്രതികരണമൊന്നുമില്ലെന്നും, സിനിമയിൽ എത്തിയതിന് പിന്നിലെ കാരണം അവർ തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

“അരമണിക്കൂറിൽ താഴെ മാത്രം ഞാൻ അഭിനയിച്ചിട്ടും, സിനിമയുടെ നായകനെന്ന നിലയ്ക്ക് മാർക്കറ്റിംഗ് ചെയ്തത് എനിക്കെതിരെ തിരിച്ചടിയായി. പലതവണ എതിർത്തിട്ടും സിനിമയുടെ മുഴുവൻ ഭാരവും എന്റെ മേൽ ചുമത്തി. പ്രൊമോഷനു വേണ്ടി ഞാൻ തന്നെ കോടിയോളം രൂപ വിലമതിക്കുന്ന സഹായങ്ങൾ ചെയ്തു. ജിസിസി ഡിസ്ട്രിബ്യൂഷൻ ഉറപ്പാക്കാനും, ട്രെയിലർ ലോഞ്ച് സംഘടിപ്പിക്കാനും, ഫ്ലക്സ്, ഹോർഡിംഗ്, സോഷ്യൽ മീഡിയ പ്രമോഷൻ എല്ലാം സ്വന്തം ചിലവിൽ നടത്തി” അദ്ദേഹം പറയുന്നു.“പലിശയ്ക്കു പണം എടുത്തു പെട്ടുപോയ ഒരാളുടെ ജീവിതം രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ മുന്നോട്ട് വന്നത്. സിനിമ മോശമാണെന്ന് തോന്നിയാലും, സംവിധായകനും നിർമ്മാതാവും ആത്മവിശ്വാസത്തോടെയായിരുന്നു. എന്നാൽ സിനിമ ഇറങ്ങിയശേഷം വിജയിക്കാത്തതിന് രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് പറയുമ്പോൾ, സത്യം സമൂഹം അറിയണം എന്ന് തോന്നി” – മാരാർ കുറിപ്പിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ലക്ഷങ്ങൾ വാങ്ങി ഇന്റർവ്യൂ പോലും കൊടുക്കാതെ ആർട്ടിസ്റ്റുകൾ മുങ്ങി നടക്കുന്ന കാലത്ത്, സിനിമയെ മലയാളികൾക്കിടയിൽ എത്തിക്കാൻ ഞാൻ ചെയ്തത് നന്ദി കാണിക്കണമെന്നല്ല, സ്നേഹിക്കുന്നവർക്ക് സത്യം അറിയണമെന്നുള്ളതാണ്” – അഖിൽ മാരാർ വ്യക്തമാക്കി.

Hot Topics

Related Articles