അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചലച്ചിത്രം സെൽഫിക്ക് ബോളിവുഡിൽ തണുത്ത പ്രതികരണം. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം നേടാൻ ആയത് വെറും 2.55 കോടി മാത്രമാണ്. ട്രെയ്ഡ് അനലിസ്റ്റ് തരൺ ആദർശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മലയാളത്തിൽ പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി പതിപ്പാണ് സെൽഫി . അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ്ഓഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ‘ബച്ചൻ പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രാമസേതു’, ‘രക്ഷാബന്ധൻ’ എന്നീ ചിത്രങ്ങളെല്ലാം തകർന്നടിഞ്ഞു.
2019-ൽ റിലീസായ ഡ്രൈവിങ് ലൈസൻസ് മികച്ച വിജയം നേടിയിരുന്നു. തുടർന്നാണ് ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം കരൺ ജോഹർ സ്വന്തമാക്കുന്നത്. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ധർമ പ്രൊഡക്ഷൻസ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. റിഷഭ് ശർമയാണ് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.