“വലിയ പരാജയങ്ങൾ മുൻപും നേരിട്ടിട്ടുണ്ട്, പ്രേക്ഷകർ മാറുന്നത് അനുസരിച്ച് മാറാൻ ശ്രമിക്കും, പരാജയം സ്വയം തിരുത്താനുള്ള അവസരമായ് കാണുന്നു”: അക്ഷയ് കുമാർ

ബോക്സ് ഓഫീസിൽ തന്‍റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനു പ്രതികരണവുമായി അക്ഷയ് കുമാര്‍. പഠാന് ശേഷമെത്തിയ ബോളിവുഡിലെ വലിയ റിലീസ് ആയ ‘സെല്‍ഫി’ ബോക്സ് ഓഫീസില്‍ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. 2009 നു ശേഷം ഒരു അക്ഷയ് കുമാര്‍ ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ ഓപണിംഗ് ആണ് സെല്‍ഫിയുടേതെന്നാണ് വിലയിരുത്തലുകള്‍.

Advertisements

കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം തിരുത്താനുള്ള അവസരമാണ് തുടര്‍ പരാജയങ്ങള്‍ നല്‍കുന്നതെന്ന് അക്ഷയ് കുമാര്‍ പറയുന്നു. ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തിൽ അക്ഷയ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. തുടര്‍ച്ചയായി 16 പരാജയങ്ങള്‍ സംഭവിച്ച ഒരു സമയമുണ്ടായിരുന്നു എനിക്ക്. മറ്റൊരിക്കല്‍ നായകനായ എട്ട് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. പക്ഷേ അത് സ്വന്തം വീഴ്ച കൊണ്ട് സംഭവിക്കുന്നതായാണ് എന്‍റെ വിലയിരുത്തല്‍. ഇന്നത്തെ പ്രേക്ഷകര്‍ ഒരുപാട് മാറി. താരങ്ങള്‍ അതിനനുസരിച്ച് മാറേണ്ടതുണ്ട്. ആ മാറ്റത്തിനുവേണ്ടി ശ്രമിക്കുകയാണ് ഞാന്‍. അത് മാത്രമാണ് എനിക്ക് ചെയ്യാനാവുക. പ്രേക്ഷകരെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തേണ്ടതില്ല. ഇത് 100 ശതമാനം എന്‍റെ വീഴ്ചയാണ്”, അക്ഷയ് കുമാര്‍ പറഞ്ഞു.

രോഹിത്ത് ഷെട്ടിയുടെ സംവിധാനത്തിൽ എത്തിയ സൂര്യവന്‍ശിയാണ്  ബോക്സ് ഓഫീസില്‍ വിജയം നേടിയ അവസാന അക്ഷയ് കുമാര്‍ ചിത്രം. പിന്നാലെയെത്തിയ ബച്ചന്‍ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, രാം സേതു എന്നീ ചിത്രങ്ങളെയെല്ലാം ബോക്സ് ഓഫീസിൽ തകർന്നിരുന്നു.

അതേസമയം നിരവധി പ്രോജക്റ്റുകളാണ് ഇനി അക്ഷയുടേതായ് വരുന്നത്. ഒഎംജി ഓ മൈ ഗോഡ്, ബഡെ മിയാന്‍ ഛോട്ടെ മിയാന്‍, കാപ്സ്യൂള്‍ ഗില്‍, ഹേര ഫേരി 4, സൂരറൈ പോട്ര് ഹിന്ദി റീമേക്ക് എന്നിവയാണ് ഇത്. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉള്ള താരമാണ് അക്ഷയ് കുമാര്‍.

Hot Topics

Related Articles