ആലപ്പുഴ: ബീച്ചിൽ വെച്ച് പണവും ഫോണും കവർച്ച ചെയ്ത ആൾ പിടിയിൽ.
ആലപ്പുഴ ബീച്ചിൽ എത്തിയ യുവാവിനെ തടഞ്ഞു നിർത്തി ഭീഷണി പെടുത്തി പണവും എടിഎം കാർഡും അടങ്ങുന്ന പേഴ്സും മൊബൈൽ ഫോണും കവർച്ച ചെയ്യുകയും എടിഎം കാർഡിൽ നിന്ന് 16500 രൂപ പിൻവലിക്കുകയും ചെയ്ത സംഭവത്തിൽ ആണ് കായംകുളം മുനിസിപ്പാലിറ്റി ഒൻപതാം വാർഡിൽ പുത്തൻകണ്ടതിൽ വീട്ടിൽ റമളാൻ മകൻ സിയാദ് (39)നെ ആലപ്പുഴ ഡി വൈ എസ് പി മുകേഷിന്റെ നിർദ്ദേശനുസരണം സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനീഷിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമായ SI മുജീബ്,ASI ഉല്ലാസ്, പോലീസുദ്യോഗസ്ഥരായ ശ്യാം, ബിനോയ് ജോർജ് എന്നിവരടങ്ങിയ സംഘം സംഭവത്തിന് ശേഷം കരുനാഗപ്പള്ളിയിൽ വാടകയ്ക്ക് മാറി താമസിച്ചു വരികയായിരുന്ന പ്രതിയെ പിടികൂടിയത്.
Advertisements


