ആലപ്പുഴ :ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കോംപൗണ്ടിൽ പ്രീപെയ്ഡ് ആംബുലൻസ് കൗണ്ടർ 16ന് തുറക്കുന്നു. പ്രീ പെയ്ഡ് ആംബുലൻസ് കൗണ്ടറിൽ ചേർന്നു സർവീസ് നടത്താൻ താൽപര്യമുള്ളവർ ഇന്ന് മുതൽ 15 വരെ അപേക്ഷ നൽകണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ ആംബുലൻസ് ഡ്രൈവർമാർ പങ്കെടുത്തില്ല.
കൗണ്ടർ ആരംഭിച്ച ശേഷം ഇവിടെ റജിസ്റ്റർ ചെയ്ത ആംബുലൻസുകൾക്കു മാത്രമേ രോഗികളെ കയറ്റിക്കൊണ്ടുപോകാൻ അനുമതി ലഭിക്കൂ. റജിസ്റ്റർ ചെയ്ത ആംബുലൻസുകൾക്ക് ആശുപത്രി കോംപൗണ്ടിൽ പാർക്ക് ചെയ്യാൻ അനുമതി ലഭിക്കും.മറ്റ് ആംബുലൻസുകൾക്ക് രോഗികളെ കയറ്റാനോ കോംപൗണ്ടിൽ പാർക്ക് ചെയ്യാനോ അനുമതിയുണ്ടാവില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും ആംബുലൻസ് ഡ്രൈവർമാരോ പ്രതിനിധികളോ യോഗത്തിന് എത്തിയില്ലെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. യോഗം സംബന്ധിച്ച അറിയിപ്പിൽ അവ്യക്തതയുണ്ടായിരുന്നെന്നും തീയതി 5 എന്നും ദിവസം വെള്ളി എന്നുമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് സംയുക്ത ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ അറിയിച്ചു.