എടത്വ പള്ളി : ദര്‍ശന തിരുനാള്‍ പ്രദക്ഷിണം നടന്നു

ആലപ്പുഴ : എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും ദര്‍ശന തിരുനാള്‍ സമാപിച്ചു. തിരുനാള്‍ റാസയ്ക്ക് ഫാ. അലന്‍ വെട്ടുകുഴിയിലും തുടര്‍ന്ന് പള്ളിക്ക് ചുറ്റുമായി നടന്ന തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. മാത്യു മാലിയിലും മുഖ്യകാര്‍മികത്വം വഹിച്ചു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. മാത്യു ചൂരവടി, ഫാ. ജോസഫ് ഇളംതുരുത്തിയില്‍, പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്ജ് ഫാ. മിജോ കൈതപ്പറമ്പില്‍, ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. തോമസ് പുതിയാപറമ്പില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.

പ്രസുദേന്തി വി.ജെ. കുര്യന്‍ വെട്ടുകുഴിയില്‍, ജനറല്‍ കണ്‍വീനര്‍ ജോസി പറത്തറ, പബ്ളിസിറ്റി കണ്‍വീനര്‍ കുര്യച്ചന്‍ മാലിയില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജോജി കണ്ടത്തില്‍പറമ്പ്, ബോബന്‍ മാപ്പിളശ്ശേരില്‍, കണ്‍വീനര്‍മാരായ ഷാജിമോന്‍ കാഞ്ഞൂപ്പള്ളില്‍, ജൂഡി കടമ്മാട്ട്, മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഷൈനി റെജി മെതിക്കളത്തില്‍ചിറ, ജോണ്‍സണ്‍ കിഴക്കേ അമ്പിയായം, തോമസുകുട്ടി അമ്പിയായം, ജോമിച്ചന്‍ പുത്തന്‍വീട്, സിബിച്ചന്‍ കോനാട് എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles