പുന്നപ്ര റെയിൽവേ സ്റ്റേഷനു സമീപം വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ

അമ്പലപ്പുഴ പുന്നപ്ര റെയിൽവേ സ്റ്റേഷനു സമീപം വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ പുതുവൽ സാബുവിൻ്റെ മകൻ ആദിത്യൻ (18)നെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 12 മണിയോടെ കുഴിയിൽ ക്ഷേത്രത്തിന് സമീപമുള്ള റെയിൽവെ ട്രാക്കിൽ ഗുരുവായൂർ എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം നടന്നത്. കുഴിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു ആദിത്യൻ. ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം വിട്ടുകൊടുത്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ആലപ്പുഴ സ്വകാര്യ ഐടിഐ യിലെ വിദ്യാർത്ഥിയാണ്.
അമ്മ: യമുന, സഹോദരൻ: വിഷ്ണു .

Advertisements

Hot Topics

Related Articles