തിരഞ്ഞെടുപ്പ് പ്രശ്‌നോത്തരിയില്‍ എടത്വ സെന്റ്. അലോഷ്യസ് കോളേജിന് ഒന്നാം സ്ഥാനം

അലപ്പുഴ : ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ ബോധവത്കരണ പരിപാടി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജുകളിലെ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മത്സരം ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എടത്വ സെന്റ്. അലോഷ്യസ് കോളേജിലെ അല്‍ബിന്‍ കെ.ജെ, ഹരികൃഷ്ണന്‍. എസ് എന്നിവര്‍ ഒന്നാം സ്ഥാനവും നങ്ങ്യാര്‍കുളങ്ങര ടി. കെ.എം.എം കോളേജിലെ അമ്പാടി അരവിന്ദ്, അഭിരാജ്.ആര്‍ രണ്ടാം സ്ഥാനവും നേടി.

വിജയികള്‍ക്ക്
സര്‍ട്ടിഫിക്കറ്റും ഫലകവും കളക്ടര്‍ വിതരണം ചെയ്തു. ഓരോ കോളേജില്‍ നിന്നും രണ്ട് വിദ്യാര്‍ഥികള്‍ വീതം ഏഴ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഫിലിപ്പ് ജോസഫ്, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായാണ് മത്സരം നടത്തിയത്.

Hot Topics

Related Articles