അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : 150 മില്യണ്‍ വോട്ടുകള്‍ കിട്ടുമെന്ന് ട്രമ്പ് 

വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത് ട്രംപിനാണ്. തിരഞ്ഞെടുപ്പില്‍ തനിക്ക് 150 മില്യണ്‍ വോട്ടുകള്‍ കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഫോക്‌സ് ന്യൂസിലെ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. 2024ല്‍ താന്‍ വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഒരിക്കലും ഒരു ഏകാധിപതിയായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണ്ടും പ്രസിഡന്റായി വൈറ്റ്ഹൗസിലെത്തിയാല്‍ പ്രതികാര നടപടികളുണ്ടാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2016 മുതല്‍ 2020 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ട്രംപ് കഴിഞ്ഞ തവണ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനോട് തോല്‍ക്കുകയായിരുന്നു. എന്നാല്‍ താന്‍ ബൈഡനോട് തോറ്റുവെന്ന് സമ്മതിക്കാന്‍ ഇപ്പോഴും ട്രംപ് തയ്യാറായിട്ടില്ല. 2020ന് സമാനമായി വീണ്ടും ഒരു ട്രംപ് -ബൈഡന്‍ പോരിനാണ് കളമൊരുങ്ങുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നതിനാലാണ് ബൈഡന്‍ അധികാരത്തിലെത്തിയതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

Hot Topics

Related Articles