സന്നിധാനത്ത് കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു; നട തുറന്നത് ശുദ്ധി കലശത്തിനു ശേഷം

പത്തനംതിട്ട: സന്നിധാനത്ത് കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43)  ആണ് മരിച്ചത്. രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെ തുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. ശുദ്ധി കലശത്തിനുശേഷമാണ് നട തുറന്നത്. അതേസമയം ശബരിമലയിൽ ഭക്തരുടെ തിരക്ക് തുടരുകയാണ്.

Hot Topics

Related Articles