ആലപ്പുഴ ശുദ്ധജലപദ്ധതി: പൈപ്പ് മാറ്റം പൂര്‍ത്തിയാകുന്നു

ആലപ്പുഴ : ആലപ്പുഴ ശുദ്ധജല പദ്ധതിയിലെ പൈപ്പ് മാറ്റൽ പൂർത്തിയാകുന്നു; പുതുതായി സ്ഥാപിച്ച മൈൽഡ് സ്റ്റീൽ (എംഎസ്) പൈപ്പുകളും നേരത്തെയുള്ള ഹൈ ഡെൻസിറ്റി പോളിഎത്തിലിൻ (എച്ച്ഡിപിഇ) പൈപ്പുകളും തമ്മിൽ ബന്ധിപ്പിക്കുന്ന പണികൾ ഇന്ന് പൂർത്തിയാകും.

Advertisements

രണ്ടു ദിവസത്തിനകം പൂർണ ശക്തിയിൽ പമ്പിങ് തുടങ്ങാൻ കഴിയുമെന്ന് അധികൃതർ.തകഴി ആർബിഎം ആശുപത്രിക്കു മുന്നിലും അതിനു കിഴക്കുമായി കുഴിയെടുത്ത് പൈപ്പുകൾ യോജിപ്പിക്കൽ തിങ്കളാഴ്ച തുടങ്ങിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിഴക്കുവശത്തെ യോജിപ്പിക്കൽ വെൽഡിങ് ഉൾപ്പെടെ ഏകദേശം പൂർത്തിയായി. ആർബിഎം ആശുപത്രിക്കു മുന്നിൽ വെൽഡിങ് കഴിഞ്ഞ് മറ്റു മെക്കാനിക്കൽ പണികളും നടത്തി എംഎസ് പൈപ്പും എച്ച്ഡിപിഇ പൈപ്പും യോജിപ്പിക്കാനുണ്ട്.

പണി പൂർത്തിയായാൽ പരീക്ഷണ പമ്പിങ് നടത്തും.പ്രശ്നങ്ങൾ ഇല്ലെങ്കിൽ ക്രമേണ പമ്പിങ്ങിന്റെ ശക്തി കൂട്ടി പൂർണ തോതിലാക്കാനാണ് തീരുമാനംനിലവാരമില്ലാത്തവയെന്നു കണ്ടെത്തിയ 1,200 മീറ്റർ ഭാഗത്തെ പൈപ്പുകൾ മുഴുവൻ മാറ്റി പുതിയ എംഎസ് പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞെന്നും അധികൃതർ പറയുന്നു.

അതിന്റെ അവസാന ഘട്ടമായാണ് പഴയവയും പുതിയവയും തമ്മിൽ ബന്ധിപ്പിച്ചു പമ്പിങ് നടത്തുന്നത്.ആകെ 1,524 മീറ്റർ പൈപ്പുകൾ മാറ്റാനായിരുന്നു തീരുമാനം. എന്നാൽ, ഇനിയുള്ള 324 മീറ്റർ പൈപ്പുകൾ കുഴപ്പമുള്ളതല്ലെന്നാണ് കരാറുകാരന്റെ വാദം.

Hot Topics

Related Articles