ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക സംഘടനയായ ടേണിംഗ് പോയിന്റ് യു.എസ്.എയുടെ സ്ഥാപകനുമായ ചാർളി കിർക്കിന്റെ വധം അമേരിക്കയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബർ 10-ന് യൂട്ടായിൽ വെടിയേറ്റു മരിച്ച കിർക്കിന്റെ കൊലയാളിയെ പോലീസ് പിടികൂടിയെങ്കിലും സംഭവത്തെക്കുറിച്ചുള്ള ദുരൂഹതകൾ തുടരുകയാണ്.ഇതിനിടെ, കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് ഇന്ത്യക്കാരെ കുറിച്ച് അദ്ദേഹം എക്സിൽ (മുൻപ് ട്വിറ്റർ) പങ്കുവെച്ച പോസ്റ്റ് വീണ്ടും ചർച്ചകളിലേക്കുയർന്നിരിക്കുകയാണ്.
ഇന്ത്യക്കാരെതിരെ വിവാദ പോസ്റ്റ് സെപ്റ്റംബർ 2-ന് പങ്കുവെച്ച കിർക്ക് പറഞ്ഞത്, ഇന്ത്യയിൽ നിന്നുള്ള നിയമപരമായ കുടിയേറ്റം പോലും അമേരിക്കൻ തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കിയെന്നാരോപിച്ചു. “ഞങ്ങളുടെ രാജ്യം നിറഞ്ഞു. ഇനി ഇന്ത്യക്കാരെ വേണ്ട. നമ്മുടെ സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകേണ്ട സമയമാണിത്” -എന്നാണ് കിർക്കിന്റെ പ്രസ്താവന.പ്രധാനമായും സാങ്കേതിക മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തെ വിമർശിച്ചിരുന്ന കിർക്കിന്റെ പരാമർശങ്ങൾ, മുമ്പും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിമർശകർ അദ്ദേഹത്തെ “വിദേശികളോടുള്ള വെറുപ്പ് പ്രചരിപ്പിക്കുന്നവൻ” എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച എച്ച്-1ബി വിസാ പ്രോഗ്രാമിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചതോടെയാണ് കിർക്കിന്റെ പഴയ പോസ്റ്റ് വീണ്ടും പൊങ്ങിവന്നത്. അമേരിക്കയിൽ ഇന്ത്യക്കാരടക്കം വിദേശ തൊഴിലാളികൾക്ക് വിസ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നതായും ചർച്ചകൾ ശക്തമായി.31 വയസ്സിൽ ജീവൻ നഷ്ടപ്പെട്ട കിർക്ക്, മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ അമേരിക്കയിലെ കുടിയേറ്റ നയങ്ങളെക്കുറിച്ച് ശക്തമായ നിലപാട് എടുത്തിരുന്നതായും ഇപ്പോൾ വ്യക്തമാകുന്നു.