കൊല്ലങ്കോട് :ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ദേവസ്വം ട്രസ്റ്റും – നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ
ധാരണാപ്പത്രം കൈമാറി. ട്രസ്റ്റിന്റെ കീഴിൽ നിർദ്ധനരായ കുട്ടികൾക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസം നൽകുകയാണ് നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ( നിഷ് കന്യാകുമാരി) ലക്ഷ്യമിടുന്നത്. അർഹതപ്പെട്ട 5 കുട്ടികൾക്ക് നൂറുൽ ഇസ്ലാം ഡീമഡ് യൂണിവേഴ്സിറ്റിയുടെ കീഴിലുളള ഏത് കോഴ്സും സൗജന്യമായി പഠനം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനുള്ള അവസരവും കൂടാതെ അർഹതപ്പെട്ട 50 കുട്ടികൾക്ക് 50 % സ്കോളർഷിപ്പ് അടിസ്ഥാനത്തിലും പഠനംപൂർത്തിയാക്കാനുള്ള അവസരമാണ് ക്ഷേത്ര ട്രസ്റ്റും – നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ഒരുക്കുന്നത്. ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. രാമചന്ദ്രൻ നായർ , സെക്രട്ടറി കെ. മോഹൻകുമാർ ,നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ (അഡ്മിനിസ്ട്രേഷൻ ) ഡോ. കെ. എ. ജനാർദ്ദനൻ, പ്രൊ വൈസ് ചാൻസിലർ (അക്കാഡമിക് ) ഡോ. എ. ഷാജിൻ നർഗുണം, പ്രൊമോഷൻസ് മാനേജർ രാജേഷ് കുമാർ എസ്. വി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.