കേന്ദ്ര സർക്കാർ പദ്ധതികൾ സ്വന്തം നിലയിൽ ആക്കുകയും വീമ്പു പറയുകയും മാത്രമാണ് സംസ്ഥാന സർക്കാർ ;ജൽ ജീവനിൽ അട്ടിമറി; സംസ്ഥാന സർക്കാരിനെതിരെ ബിജെപിയുടെ പ്ലക്കാർഡ് സമരം

കോട്ടയം : നരേന്ദ്രമോദി സർക്കാർ പദ്ധതിയായ ജൽ ജീവൻ മിഷൻ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബിജെപി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തല പ്ലക്കാർഡ് സമരം നടത്തി.

കിടങ്ങൂർ പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ നടന്ന സമരം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര സർക്കാർ പദ്ധതികൾ സ്വന്തം നിലയിൽ ആക്കുകയും വീമ്പു പറയുകയും മാത്രമാണ് സംസ്ഥാന സർക്കാർ ചെയുന്നത് ഉപഭോക്താക്കൾക്ക് വേണ്ട ഒരു അടിസ്ഥാന നടപടികളും ചെയ്യുന്നില്ലെന്നും ലിജിൻ ലാൽ ആരോപിച്ചു.

ജില്ലയിൽ എല്ലാ പഞ്ചായത്ത് ഓഫീസുകളുടെ മുന്നിലും പ്ലക്കാർഡ് സമരങ്ങൾ നടന്നു. നെടുംകുന്നം പഞ്ചായത്തിൽ ദേശീയ കൗൺസിൽ അംഗം അഡ്വ . ജി രാമൻ നായർ, വാഴൂർ പഞ്ചായത്തിൽ മേഖല വൈസ് പ്രസിഡന്റ് വി എൻ മനോജ്‌, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ , എലിക്കുളം പഞ്ചായത്തിൽ കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles