ലോക പുകയില വിരുദ്ധ ദിനം : ജില്ലാ ജയിൽ അന്തേവാസികൾക്ക് ലഹരി വിരുദ്ധ ക്ലാസ് നടത്തി : അഡ്വ. വിവേക് മാത്യു വർക്കി ക്ലാസ് എടുത്തു

കോട്ടയം : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ജയിൽ അന്തേവാസികൾക്ക് ലഹരി വിരുദ്ധ ക്ലാസ് നടത്തി. അഡ്വ. വിവേക് മാത്യു വർക്കി ക്ലാസ് എടുത്തു. ജില്ലാ ലീഗൽ സർവീസ് കമ്മിറ്റിയും , ജില്ലാ ബാർ അസോസിയേഷനും ചേർന്നാണ് ക്ലാസ് നടത്തിയത്. ലഹരി വിരുദ്ധതയുടെ പ്രസക്തിയും നിയമ വശങ്ങളും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ജയിൽ വെൽഫെയർ ഓഫിസർ ജോർജ് ചാക്കോ സ്വാഗതം പറഞ്ഞു. ജില്ലാ കോടതിയുടെ പാരാ ലീഗൽ വോളണ്ടിയർ ഫൈസർ പ്രസംഗിച്ചു.

Hot Topics

Related Articles