അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റ്; അപേക്ഷിക്കാം

കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന കടപ്ലാമറ്റം,രാമപുരം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റ് രൂപീകരിക്കുന്നതിന് എസ്.എസ്.എൽ.സി. പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46.  അപേക്ഷയുടെ മാതൃക പഞ്ചായത്തിലും അങ്കണവാടികളിലും ലഭിക്കും. അപേക്ഷ ഏപ്രിൽ 15 വരെ കുറവിലങ്ങാട് കോഴയിലുള്ള ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.

Hot Topics

Related Articles