വെള്ളൂർ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി

വെള്ളൂർ: വെള്ളൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ 120-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. പഠനോപകരണ വിതരണവും നടത്തി.

അംഗനവാടി അധ്യാപിക എത്സമ്മ ജോസഫിന്റെ നേതൃത്വത്തിൽ സ്പോൺസർമാരെ കണ്ടെത്തി സ്വരൂപീച്ച ബാഗ് , കുട, സ്ളേറ്റ് തുടങ്ങിയ പഠനോപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കുര്യാക്കോസ് തോട്ടത്തിൽ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം കെ .എസ് സോണിക അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ അങ്കണവാടിയിൽ വിദ്യാർത്ഥിയായിരുന്ന് എൽകെജി , യുകെജി പഠിക്കാതെ നേരിട്ട് ഒന്നാം ക്ലാസിലേക്ക് പ്രവേശനംനേടിയ ബി. ദേവേഷിനെ വനിത ശിശുവികസന വകുപ്പിന്റെ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. അധ്യാപികഎത്സമ്മ ജോസഫ്, എ.കെദാമോദരൻ ,വികാസ് മാത്യു , അഷ്റഫ് , ജി.ചന്ദ്രൻ , ഗീത ബാബു, സുദർശന , നിർമ്മല , രാജിമോൾ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles