ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിൽ മലയാളികൾ അകപ്പെട്ട സംഭവം; കൊടുങ്ങൂർ സ്വദേശി ആൻ ടെസ ജോസഫിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് സുരേഷ് ഗോപി

ഇസ്രയേലുമായുള്ള സംഘർഷത്തെ തുടർന്ന് ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിൽ അകപ്പെട്ട കോട്ടയം കൊടുങ്ങൂർ സ്വദേശിയായ ആൻ ടെസ ജോസഫിന്റെ കുടുംബത്തെ നടനും മുൻ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി ഫോണിൽ വിളിച്ച് സംസാരിച്ചു. ഇന്ന് രാവിലെ ആൻ ടെസ ജോസഫിന്റെ പിതാവ് ബിജു എബ്രഹാം മാതാവ് ബീന ബിജു എന്നിവരെ ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എസ് ഹരികുമാറിന്റെ ഫോണിൽ വിളിച്ചാണ് സംസാരിച്ചത്. എല്ലാ പ്രാർത്ഥനകളും കൂടെയുണ്ടാകും എന്നും എത്രയും പെട്ടെന്ന് തന്നെ മകൾ സുരക്ഷിതയായി വീട്ടിലെത്തും എന്നും അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.

ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കറിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടപെടിയിൽ ഈ കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നും കപ്പലിൽ അകപ്പെട്ട മുഴുവൻ ഇന്ത്യക്കാരുടെയും മോചനം ഉടൻതന്നെ ഉണ്ടാകുമെന്നും സുരേഷ് ഗോപി കുടുംബാംഗങ്ങളെ അറിയിച്ചു. ബിജെപി മധ്യമേഖലാ പ്രസിഡണ്ട് ശ്രീ എൻ ഹരിയാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിച്ചത്.

Hot Topics

Related Articles